Chapter Title : Tomboy love 5 ❤❤ [Fang leng]
: താങ്ക്സ് ഏട്ടത്തി ഇത് നല്ല വിലയുള്ള തല്ലേ
അമ്മു : വിലയൊന്നും അറിയില്ല നീ ഇട്ടോ നിനക്ക് ചേരും
ശ്രുതി : (അമലേട്ടാ പണത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടോ )
അമൽ : ( മിണ്ടാതിരിക്ക് ശ്രുതി അവര് കേൾക്കും )
കുറച്ച് സമയത്തിനു ശേഷം
ശ്രുതി : അമ്മേ അവരെത്തി
ഇത് കേട്ട ദേവി വേഗം വാതിലിനടുത്തേക്ക് എത്തി
ദേവി : വാ സുമേ... അമ്മേ വാ ( സുമ വിവേകിന്റെ അമ്മ കൂടെയുള്ളത് അവരുടെ അമ്മായി അമ്മ )
ശേഖരൻ : അല്ല സുരേഷും വിവേകും എവിടെ
സുമ : അവർ പുറകേ വരുന്നുണ്ട് ഇപ്പോൾ എത്തു
അമൽ : വാ രഞ്ജിത്തെ വന്നിരിക്ക് ( രഞ്ജിത്ത് വിവേകിന്റെ ചേട്ടൻ )
അവർ എല്ലാവരും വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു വീട്ടിലുള്ളവർ അവർക്ക് ചായയും മറ്റും നൽകി
സുമ : ഞങ്ങളുടെ കുട്ടി നല്ല ഉണങ്ങി പോയല്ലോ നീ എന്താ സാന്ദ്രേ ശരീരം ശ്രദ്ധിക്കാറില്ലേ
ദേവി : പെണ്ണിനോട് പറഞ്ഞാൽ കേൾക്കണ്ടേ സുമേ
സുമ : ഇത് അർജുന്റെ പെണ്ണല്ലേ ഞങ്ങളെ ഒന്നും പരിചയം കാണില്ല അല്ലെ
അവർ അമ്മുവിനോടായി ചോദിച്ചു
അമ്മു : ഇവർ പറഞ്ഞു അല്ലാതെ അറിയില്ല
ഗിരിജ ( സുമയുടെ അമ്മായി ): കല്യാണത്തിന് കണ്ടപ്പോൾ നല്ല മുടി ഉണ്ടായിരുന്നല്ലോ വെട്ടി കളഞ്ഞോ
അമ്മു : ഹേയ് അത് വിഗ്ഗായിരുന്നു എനിക്ക് ഇത്ര മുടിയേ ഉള്ളു
ഗിരിജ : മുടിയുള്ളതാ പെൺകുട്ടികൾക്ക് ഐശ്വര്യം ഇത് ഒരുമാതിരി...
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ മുഖത്തേക്ക് നോക്കി അവൾ പതിയെ അർജുനെ നോക്കി ചിരിച്ചു
രഞ്ജിത്ത് : ഒരു ഗ്ലാസ്സ് പച്ച വെള്ളം കിട്ടിയാൽ നന്നായിരുന്ന്
അമ്മു വേഗം തന്നെ ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവന്നു രഞ്ജിത്തിന് കൊടുത്തു
അപ്പോഴാണ് ഗിരിജ അമ്മുവിന്റെ കഴുത്തിന് പുറകിലെ ടാറ്റു കണ്ടത്
ഗിരിജ : അതെന്താ കഴുത്തിൽ വരച്ചു വെച്ചേക്കുന്നെ
അമ്മു : അത് ടാറ്റുവാ അമ്മേ
ഗിരിജ : എന്തൊക്കെ കോലം കെട്ടൽ
💬 Comments
View all comments