Chapter Title : Tomboy love 6 ❤❤ [Fang leng]
കുഴഞ്ഞു അവൻ കാര്യമായി എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് അതാ അവരെല്ലാം അങ്ങനെ പെരുമാറിയത്
അമ്മു : എന്നാലും അവൻ പറഞ്ഞതൊക്കെ അവർ വിശ്വസിച്ചല്ലോ അജു... സാന്ദ്രയെ ഞാൻ എന്റെ സ്വന്തം അനിയത്തിയായാ കണ്ടത് എന്നിട്ട് അവൾ പറഞ്ഞത് കേട്ടില്ലേ അഴിഞ്ഞാടി നടക്കുവാണെന്ന് അജു നിനക്കെന്നെ വിശ്വാസമല്ലെ
അർജുൻ : എന്താ അമ്മു ഇത് ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാ നീ കള്ളം പറയില്ലെന്ന് എനിക്കറിയാം
ഇത് കേട്ട അമ്മു പതിയെ അർജുനെ നെഞ്ചിൽ തല ചായ്ച്ചു
അർജുൻ : അമ്മു നമുക്ക് ഇവിടുന്ന് മാറി താമസ്സിച്ചാലോ
അമ്മു : എന്താ അജു ഈ പറയുന്നെ
അർജുൻ : ഒരു വാടക വീട് നോക്കാം അതാ നല്ലത്
അമ്മു : ഞാൻ വന്നതിനു ശേഷം അർജുന്റെ സമാധാനമൊക്കെ പോയി അല്ലെ
അർജുൻ : നിനക്കെന്താ അമ്മു....
അമ്മു : നമ്മൾ ഒരിടത്തേക്കും പോകുന്നില്ല വീടാകുമ്പോൾ പ്രശ്നങ്ങളൊക്കെ ഉണ്ടാകും അതൊക്കെ തീരുകയും ചെയ്യും ഞാൻ എല്ലാവരെയും സത്യം പറഞ്ഞു മനസ്സിലാക്കാം ശേഷം നമുക്ക് സാന്ദ്രക്ക് വേണ്ടി നല്ലൊരു പയ്യനെ കണ്ടുപിടിക്കാം
അർജുൻ : നിനക്ക് അവരോടോന്നും ദേഷ്യമില്ലേ അമ്മു
അമ്മു : എന്റെ പഴയ സ്വഭാവം വച്ചാണെങ്കിൽ ഞാൻ ഇപ്പോൾ ഈ വീട് തന്നെ കത്തിച്ചേനെ...
അർജുൻ : എന്നിട്ടെന്താ കത്തിക്കാത്തെ
അമ്മു : ഞാൻ എന്ത് ചെയ്താലും അത് അജൂനെ കൂടി ബാധികില്ലേ ഇന്ന് തന്നെ കണ്ടില്ലേ അല്പനേരത്തെ എന്റെ ദേഷ്യം കാരണം അർജുന് എല്ലാവരുമായും വഴക്കിടേണ്ടി വന്നില്ലേ
അർജുൻ : അതൊക്കെ ഇടക്കിടെ ഉള്ളതാ ഇന്ന്
💬 Comments
View all comments