Chapter Title : Tomboy love 7 ❤❤ [Fang leng]
നീ വീട് വിടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു ഇപ്പോൾ എന്താ നീ ഈ വീട് എടുക്കാൻ പോകുകയാണോ അമ്മു വലിയ വീട്ടിലൊക്കെ ജീവിച്ച കുട്ടിയല്ലേടാ അവളെ ഇവിടെ താമസ്സിപ്പിക്കുക എന്ന് പറയുമ്പോൾ മോശമല്ലേടാ
അർജുൻ : നീ പറഞ്ഞതും ശെരിയാ.... ടാ കുറച്ച് കാശ് കടം കിട്ടാൻ വല്ല വഴിയുമുണ്ടോ ഞാൻ പെട്ടെന്ന് തിരിച്ചുകൊടുകാം
റിയാസ് : കുറച്ചൊക്കെ ഒപ്പിക്കാം പക്ഷെ അത് പോരല്ലോ ഈടൊന്നും കൊടുക്കാതെ ആരും ഒന്നും തരില്ല അമ്മുവിന്റെ ഗോൾഡ് ഒക്കെ എവിടെ
അർജുൻ : എല്ലാം തിരിച്ചുകൊടുത്തു
റിയാസ് : നിന്നെയുണ്ടല്ലോ അർജുനെ.... ശെരി വാ ഇറങ്ങ് എന്തെങ്കിലും വഴി ഉണ്ടാക്കാം
ഇത്രയും പറഞ്ഞു അർജുനും റിയാസും തിരികെ വീട്ടിലേക്ക് കയറി
അർജുൻ : അമ്മു വാ പോകാം
അമ്മു : അജു നമുക്ക് ഈ വീട് മതി എനിക്കിഷ്ടപ്പെട്ടു
അർജുൻ : എന്താ അമ്മു പറയുന്നെ നമുക്ക് വേറെ...
അമ്മു : കൊള്ളാം അജു കുറച്ച് വൃത്തിയാക്കി എടുത്താൽ മതി നമ്മൾ രണ്ട് പേരല്ലേ ഉള്ളു ഇത് തന്നെ കൂടുതലാ
അർജുൻ : അപ്പോൾ നീ ഒക്കെയാണോ... സിറ്റിയിൽ വേറെ വീടുണ്ട് നമുക്ക് അത് കൂടി നോക്കാം
അമ്മു : വേണ്ട എനിക്കിത് മതി
അർജുൻ : റിയാസേ ഇത് മതി അമ്മുവിന് ഇഷ്ടമായി നീ നിന്റെ കസിനെ വിളിച്ചൊന്ന് സംസാരിക്കുമോ
റിയാസ് : സംസാരിക്കാൻ ഒന്നുമില്ല എന്റെ ഇഷ്ടത്തിന് എന്താന്ന് വച്ചാൽ ചെയ്യാനാ അവൻ പറഞ്ഞത് പക്ഷെ നിങ്ങള് ശെരിക്കും ഒക്കെയാണോ
അമ്മു : ആണ് ചേട്ടാ സാധനങ്ങളൊക്കെ വരുമ്പോൾ
💬 Comments
View all comments