0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

വീട് നന്നായിരിക്കും

അർജുൻ : ശെരിയാ ആളും അനക്കവുമൊക്കെ വരുമ്പോൾ ഈ അന്തരീക്ഷം മാറും റിയാസേ കുറച്ച് സാധനങ്ങളൊക്കെ വാങ്ങണം

റിയാസ് : കുറച്ചോ ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം വാങ്ങണം ഒരു വീട് കൊണ്ടു പോകാനെ അല്പം കഷ്ടമാ

അർജുൻ : പേടിപ്പിക്കാതെടാ

റിയാസ് : എന്നാൽ പിന്നെ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇടാം അതാകുമ്പോൾ വാങ്ങാൻ എളുപ്പമാ കട്ടിലും കുറച്ച് പാത്രങ്ങളുടെമൊക്കെ എന്റെ വീട്ടിൽ കാണും അത് വാങ്ങണ്ട കുറേ വെറുതെ കിടപ്പുണ്ട് എല്ലാം ഇങ്ങോട്ടേക്ക്‌ എടുക്കാം

അർജുൻ : പിന്നെ ലൈറ്റും ഫാനും വേണം കുറച്ച് നേരം നിന്നപ്പോൾ തന്നെ ഉരുക്കുകയാ

റിയാസ് : എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ പോയി കാര്യം ഓരോന്നായി വാങ്ങാം

അർജുൻ : അമ്മു വാ നമുക്ക് വേണ്ട സാധങ്ങളൊക്കെ വാങ്ങാം

അമ്മു : നിങ്ങള് പോയിട്ട് വാ അപ്പോഴേക്കും ഞാൻ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കാം

അർജുൻ : വേണ്ട അമ്മു ഒറ്റക്ക് നിൽക്കണ്ട ഞാൻ കൂടി വന്നിട്ട് ഒന്നിച്ചു ചെയ്യാം

അമ്മു : സാരമില്ല അജു ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ നിങ്ങള് പോയിട്ട് വാ

ഇത് കേട്ട അർജുനും റിയാസും അവിടെ നിന്നുമിറങ്ങി

കുറച്ച് സമയത്തിന് ശേഷം അർജുനും റിയാസും കാറിൽ

അർജുൻ : ടാ അഡ്വാൻസിനെയും റെന്റിനെയും കുറിച്ച് വല്ലതും അവൻ പറഞ്ഞോ

റിയാസ് : അഡ്വാൻസ് ഒന്നും വേണ്ട അല്ലാതെ തന്നെ അവിടെ ഒരുപാട് പണിയില്ലേ പിന്നെ റെന്റ് അത് നിന്റെ കയ്യിൽ ഉള്ളത് കൊടുത്താൽ മതി അതിനെ

💬 Comments

View all comments