0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

അർജുൻ : നിനക്ക് ചൂട് എടുക്കുന്നുണ്ടോ ac യിൽ കിടന്നല്ലേ ശീലം നിനക്ക് ഫാൻ ഒക്കെയാണോ

അമ്മു : ഓക്കെയാ അജു എനിക്ക് നിന്റെ കാര്യം ഓർത്തിട്ടാ... എത്ര സൗകര്യത്തിൽ കഴിഞ്ഞതാ അജു നീ എന്നിട്ടിപ്പോൾ എനിക്ക് വേണ്ടി...

അർജുൻ : അപ്പോൾ പിന്നെ നീ സൗകര്യമില്ലാത്തയിടത്താണോ ജീവിച്ചത്... കുറച്ച് നാൾ കഴിഞ്ഞോട്ടെ അമ്മു നമുക്ക് കുറച്ച് കൂടി നല്ല വീട്ടിലേക്ക്‌ മാറാം എല്ലാം എന്റെ തെറ്റാ പൈസ ഒന്നും സേവ് ചെയ്തില്ല ഒരാവശ്യം വന്നപ്പോൾ കണ്ടില്ലേ

അമ്മു : ഇനി അതൊന്നും ആലോചിക്കേണ്ട അജു ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആരെങ്കിലും അറിഞ്ഞോ പിന്നെ ഇത് അത്ര മോശം വീടൊന്നും അല്ല കുറച്ച് പെയിന്റ് ഒക്കെ അടിച്ചെടുത്താൽ നന്നായിരിക്കും ഇത് പോലുമില്ലാത്ത എത്രയോ പേരുണ്ട് റോഡിൽ കിടന്നുറങ്ങുന്നവരെയും ഫ്ളക്സ്സും മറ്റും കൊണ്ട് മറച്ച വീട്ടിൽ താമസ്സിക്കുന്നവരുമൊക്കെ അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മൾ ഭാഗ്യം ചെയ്തവരാ അജു

അർജുൻ : ശെരിയാ ഇനി നമുക്ക് വേറെ ഒന്നും ചിന്തിക്കണ്ട വാ ഉറങ്ങാം നാളെ നേരത്തെ എഴുനേറ്റ് ബാക്കിയുള്ള പണികൾ കൂടി ചെയ്യാനുള്ളതാ

അമ്മു : ഉം... പിന്നെയുണ്ടല്ലോ അജു ഈ വീട് കുറേ നാൾ അടഞ്ഞുകിടന്നതല്ലേ ഇവിടെ വല്ല ഗോസ്റ്റും ഉണ്ടാകുമോ

അർജുൻ : ഒന്ന് മിണ്ടാതിരിക്ക്‌ അമ്മു മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്

അമ്മു : അജു എന്തിനാ പേടിക്കുന്നെ കൂടെ ഞാൻ ഇല്ലേ ഏത് ഗോസ്റ്റ് വന്നാലും ഞാൻ ഇടിച്ചോടിച്ചോളാം പോരെ 😁

ഇത്രയും പറഞ്ഞു അമ്മു ചിരിച്ചു

അർജുൻ : വളിച്ച കോമഡി സ്വയം പറഞ്ഞിട്ടായാലും നീ

💬 Comments

View all comments