0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

ഒന്ന് ചിരിച്ചല്ലോ അത് മതി

അമ്മു : ദേ അജു നോക്കിക്കോ...

അർജുൻ : എപ്പോഴും ദാ ഇത് പോലെ ചിരിച്ച മുഖത്തോടെ ഇരിക്കണം മനസ്സിലായോ എനിക്ക് അതാ ഇഷ്ടം അപ്പോൾ പ്രശ്നങ്ങളൊക്കെ തനിയേ മാറിക്കോളും

ഇത്രയും പറഞ്ഞ ശേഷം അർജുൻ തന്റെ ഫോണിൽ എന്തോ നോക്കാൻ തുടങ്ങി

അമ്മു : അജു എന്താ നോക്കുന്നെ

അർജുൻ : ഹേയ് ഒന്നുമില്ല നീ ഉറങ്ങിക്കോ

ഇത്രയും പറഞ്ഞു ഫോൺ മാറ്റിവച്ച ശേഷം അർജുൻ കണ്ണടച്ചു

*********************

പിറ്റേന്ന് രാവിലെ

അമ്മു : ഇതാ ചൂട് ചായ കുടിച്ചേ.... പാലില്ല അതുകൊണ്ട് കട്ടനാ

ഇത് കേട്ട അർജുൻ ചായ വാങ്ങി കുടിക്കാൻ തുടങ്ങി

അമ്മു : കൊള്ളാമോ

അർജുൻ : നീ എനിക്ക് എന്നും ചായ തരുന്നതല്ലേ ഇന്ന് മാത്രമെന്താ പ്രത്തേകിച്ച് കൊള്ളാമോ എന്നൊരു ചോദ്യം

അമ്മു : പുതിയ വീട്ടിൽ വന്നിട്ട് ആദ്യമായി ഇട്ടതല്ലേ അതുകൊണ്ട് ചോദിച്ചതാ

അർജുൻ : ഓഹ് അങ്ങനെ... കൊള്ളാമോ എന്ന് ചോദിച്ചാൽ അതി ഗംഭീരം എന്നൊന്നും പറയാൻ പറ്റില്ല പക്ഷെ മോശമല്ല എനിക്ക് ഇഷ്ടമാ പോരെ

അമ്മു : ഉം അത് മതി,  പിന്നെ ഇന്ന് അജൂന്റെ ഫ്രണ്ട് വരുമോ

അർജുൻ : റിയാസൊ... അവന് ജോലിക്ക് പോകാനുണ്ട് വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് എപ്പോഴും അവനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലല്ലോ

അമ്മു : ശെരിയാ

പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത് അമ്മു ഫോണിലേക്ക്‌ ഒന്ന് നോക്കിയ ശേഷം കാൾ കട്ട് ചെയ്തു

അർജുൻ : ആരാ അമ്മു വിളിച്ചെ

💬 Comments

View all comments