Chapter Title : Tomboy love 7 ❤❤ [Fang leng]
വീട്ടുകാർ വരുമെന്ന് നിനക്ക് തോന്നുണ്ടോ
അമ്മു : അതൊക്കെ വരും
അർജുൻ : അങ്കിള് വല്ലതും പറഞ്ഞോ
അമ്മു : ഇല്ല അടുത്ത് നിൽപ്പുണ്ടെന്നാ അമ്മ പറഞ്ഞേ എന്നോടുള്ള പിണക്കം മാറിയിട്ടില്ല
അർജുൻ : അതൊക്കെ മാറിക്കോളും നീ വിഷമിക്കണ്ട... പിന്നെ ഇന്ന് കാലത്ത് കഴിക്കാൻ എന്താ
അമ്മു : അതാ ഞാനും ആലോചിക്കുന്നെ അജൂന് എന്താ ഇഷ്ടം
അർജുൻ : ചപ്പാത്തി ആയിക്കോട്ടേ
അമ്മു : 🙁... ദോശ പോരെ
അർജുൻ : എന്റെ അമ്മു എന്തായാലും മതി നീ വാ ഞാനും കൂടി സഹായിക്കാം
ഇരുവരും കിച്ചണിലേക്ക് പോയി
അന്നേ ദിവസം ഉച്ചക്ക്
അമ്മു : ചോറും കറിയും ഒന്നും കൊള്ളില്ല അല്ലേ
അർജുൻ : ആര് പറഞ്ഞു
അമ്മു : ആരും പറയണ്ട ഞാനും കഴിക്കുകയല്ലേ എനിക്ക് മനസ്സിലാകും
അർജുൻ : എനിക്കും നന്നായി കുക്കിങ് അറിയില്ല തനിക്കും അറിയില്ല എന്നിട്ടും നമ്മൾ തട്ടി കൂട്ടി ഇത്രയൊക്കെയാക്കിയില്ലേ പോകെ പോകെ ശെരിയായികൊള്ളും
അമ്മു : അജൂന് ചപ്പാത്തി ഇഷ്ടമല്ലേ നമുക്ക് രാത്രി വെക്കാം
അർജുൻ : ചപ്പാത്തിയൊക്കെ വെക്കാൻ അല്പം പാടാ അമ്മു
അമ്മു : പുറത്ത് റെഡിമേട് കിട്ടും ചുട്ടെടുത്താൽ മാത്രം മതിയാകും അതാകുമ്പോൾ രുചിയും കാണും
അർജുൻ : എടി മടിച്ചി
അമ്മു : മടിയൊന്നുമല്ല അജൂന് ഇഷ്ടമായോണ്ടാ
അർജുൻ : ഓഹ് വിശ്വസിച്ചു
****************
രണ്ട് ദിവസത്തിന് ശേഷം ഒരു പകൽ
അർജുൻ :അന്ന് പോയ പോക്കാ ഇപ്പോഴാണോടാ തെണ്ടി വരുന്നെ
രാവിലെ തന്നെ വീട്ടിലേക്കെത്തിയ റിയാസിനോടായി അർജുൻ
💬 Comments
View all comments