0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 660

ഇരുന്നു

രാജീവ് : അർജുൻ പുതിയ കമ്പനിയിൽ ജോലിക്ക് കയറി അല്ലേ

അർജുൻ : അതെ ഇപ്പോൾ ഒരു മാസമായി... അല്ല അങ്കിളിന് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു

രാജീവ് : ഉം അതെ എന്താന്ന് വച്ചാൽ നിങ്ങൾ രണ്ട് പേരും കൂടി അങ്ങോട്ടേക്ക് വന്നേക്ക്‌ ഇനി അവിടെ താമസിക്കാം അർജുന് എന്റെ കമ്പനിയിൽ വർക്കും ചെയ്യാലോ

അമ്മു : അച്ഛാ... ഞാൻ പറഞ്ഞതല്ലേ ഇതൊന്നും അർജുനോട് പറയരുതെന്ന് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല

റാണി : എന്താ അമ്മു ഇത് എന്നായാലും അർജുൻ തന്നെയല്ലേ കമ്പനിയൊക്കെ നോക്കി നടത്തേണ്ടത്

രാജീവ് : അർജുൻ എന്താ ഒന്നും മിണ്ടാത്തത്

അർജുൻ : അമ്മു പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല ഞങ്ങൾ ഇവിടെ ഒക്കെയാണ്‌

റാണി : എന്ത് ഒക്കെ ഈ വീട് കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടിപോയി ഇവിടെയാണോ എന്റെ കുഞ്ഞ് താമസ്സിക്കേണ്ടത്

അമ്മു : അമ്മേ മതി ഇവിടെ എനിക്ക് ഒരു കുറവുമില്ല

രാജീവ് : അർജുന് ഇപ്പോഴും ഞങ്ങളോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ

അർജുൻ : ദേഷ്യമൊ എന്തിന് എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല പിണക്കമൊക്കെ നിങ്ങൾക്കായിരുന്നില്ലേ

രാജീവ് : അർജുൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ആ ജാം കമ്പനിയിലെ ചെറിയ വരുമാനം കൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കാനാ എന്റെ കമ്പനിയിൽ വരാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വേറെ പറഞ്ഞു ജോലി ശെരിയാക്കി തരാം

അർജുൻ : അങ്കിൾ എല്ലാം അനേഷിച്ചറിഞ്ഞുള്ള വരവാണല്ലേ എന്തായാലും ചോദിച്ചതിന് നന്ദി ഞാൻ എന്തായാലും ഈ ജോലിയിൽ തന്നെ തുടരാനാ തീരുമാനിച്ചിരിക്കുന്നെ ഇപ്പോൾ കിട്ടുന്നത് കൊണ്ട് ഞങ്ങൾ ഹാപ്പിയാണ്‌ കാര്യങ്ങളൊക്കെ ഒരുവിധം നന്നായി നടന്നു പോകുന്നുണ്ട്

രാജീവ് : ശെരി അർജുന്റെ വാശി നടക്കട്ടെ

അർജുൻ : വാശി ഒന്നുമല്ല അങ്കിളെ

രാജീവ് : അർജുൻ ചോദിക്കില്ല എന്നറിയാം എങ്കിലും ചോദിക്കുവാ നിങ്ങൾക്ക് പൈസക്ക്‌ വല്ല ആവശ്യമുണ്ടോ ഉണ്ടെങ്കിൽ എന്നോട് പറയണം ഞാൻ വേണമെങ്കിൽ അമ്മുവിന്റെ അക്കൗണ്ടി....

അർജുൻ : സാരമില്ല അങ്കിളെ ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം ചോദിച്ചല്ലോ അത്

💬 Comments

View all comments