Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
അമ്മു : എന്റെ അജു... നമുക്ക് തല്ലുക ഒന്നും വേണ്ട ഒന്ന് പോയി ചോദിക്കണ്ടേ അവൻ ഇത്രയൊക്കെ ചെയ്തിട്ടും നമ്മൾ ഒരു വാക്ക് പോലും ചോദിക്കാതിരുന്നാൽ എങ്ങനെയാ
അർജുൻ : അതല്ലേ പറഞ്ഞത് ഞാൻ നോക്കികൊള്ളാം ആദ്യം നിന്നെ വീട്ടിൽ കൊണ്ടു വിടാം എന്നിട്ട് എന്താന്ന് വച്ചാൽ പോയി ചോദിക്കാം
അമ്മു : അതെന്തിനാ എന്നെ വീട്ടിൽ വിടുന്നെ ഞാൻ കൂടി വരാം
അർജുൻ : എന്റെ അമ്മു അവനുമായി സംസാരിക്കുബോൾ മിക്കവാറും വഴക്കാകും അതിനിടയിൽ നീ വേണ്ട... ചിലപ്പോൾ അവനിട്ടു രണ്ടെണ്ണം കൊടുക്കേണ്ടി വരും കേസ് വല്ലതും വന്നാൽ നിന്റെ പേരിലും ഉണ്ടാകും അതാ
അമ്മു : അത് തന്നെയാ ഞാൻ പറയുന്നെ ഞാൻ കൂടെ വരാം ഞാൻ കൂടെ ഉണ്ടെങ്കിൽ അർജുനെ നിയന്ദ്രിക്കുമല്ലോ... നമ്മൾ പോകുന്നു സാന്ദ്രക്ക് അവനെ വേണ്ട എന്ന് പറയുന്നു ഡിവോഴ്സിനെ പറ്റി സംസാരിക്കുന്നു പിന്നെ ചേട്ടൻ എന്ന നിലയിൽ അർജുന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കുകയും ചെയ്യാം
അർജുൻ : ശെരി പോകാം പക്ഷെ എന്ത് പ്രശ്നമുണ്ടായാലും നീ ഇടപെടരുത്
അമ്മു : ഓഹ് ഇടപെടില്ല പോരെ...
ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ടെടുത്തു
അല്പസമയത്തിന് ശേഷം അവർ വിവേകിന്റെ വീടിനു മുന്നിൽ
അമ്മു : ഇത് തന്നെയല്ലേ വീട്
അർജുൻ : അതെ ഇത് തന്നെയാ നീ വാ...പിന്നെ അധികം പ്രശ്നമൊന്നും വേണ്ട നമുക്ക് കാര്യം പറയാം എന്നിട്ട് കേസിനെ പറ്റിയും സംസാരിക്കാം
അമ്മു : അത്രേ ഉള്ളു അജു 😊
ഇരുവരും വീടിന്റെ വാതിലിനു മുന്നിൽ എത്തി
💬 Comments
View all comments