Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
കാളിങ്ങ് ബെൽ അടിച്ചു
അല്പനേരത്തിനുള്ളിൽ തന്നെ വീടിന്റെ വാതിൽ തുറക്കപ്പെട്ടു വാതിൽ തുറന്നത് വിവേക് തന്നെയായിരുന്നു
വിവേക് : നിങ്ങളൊ നിങ്ങൾക്കെന്താ ഇവിടെ കാര്യം
ആദ്യം ഒന്ന് പതറിയെങ്കിലും വിവേക് അവരോടായി ചോദിച്ചു
വിവേക് : സാന്ദ്രയുടെ കാര്യം വല്ലതുമാണെങ്കിൽ എനിക്ക് താല്പര്യമില്ല... അവളുടെ ചേട്ടൻ അവളെ കൊണ്ടുപോയെന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ അറിഞ്ഞു അത് നീയാണോ... പ്രശ്നം തീർക്കാനോ മറ്റോ ആണെങ്കിൽ എനിക്ക് താല്പര്യമില്ല... നിന്റെ പെങ്ങളെ എനിക്ക് വേണ്ട അതുകൊണ്ട് പോകാൻ നോക്ക് പിന്നെ കേസ് വല്ലതും ഉണ്ടെങ്കിൽ അതും കൊടുത്തേക്ക് ബാക്കി ഞാൻ നോക്കികൊള്ളാം
അടുത്ത നിമിഷം അമ്മു കൈമുറുക്കി വിവേകിന്റെ മൂക്കിൽ തന്നെ ഒന്ന് കൊടുത്തു
"ആ"
മൂക്ക് പൊക്കികൊണ്ട് നിലവിളിച്ച വിവേകിന്റെ നെഞ്ചിലേക്ക് അമ്മു ആഞ്ഞു ചവിട്ടി.. ചവിട്ടുകൊണ്ട വിവേക് വീടിനുള്ളിലേക്ക് തെറിച്ചു വീണു
"വേണ്ട വേണ്ടാന്ന് വെക്കുമ്പോൾ നീ ചോദിച്ചു വാങ്ങിയെ അടങ്ങു അല്ലേടാ പൂ മോനെ..."
അർജുൻ : അമ്മു...
എന്നാൽ അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു വീടിനുള്ളിലേക്ക് കയറിയിരുന്നു ശേഷം നിലത്ത് നിന്ന് എഴുനേൽക്കാൻ ശ്രമിക്കുന്ന വിവേകിനെ വീണ്ടും ഇടിക്കാൻ തുടങ്ങി
അമ്മു : നിനക്കിത് ഞാൻ അന്നേ ഓങ്ങിവച്ചതാടാ... ഇത്രയും വൈകിയ സ്ഥിതിക്ക് മുതലും പലിശയും ചേർത്ത് തന്നെ തരാം.... പെണ്ണുങ്ങളെ കാണുമ്പോൾ നിനക്കെന്താടാ കടി.. മറ്റേ മോനെ
അപ്പോഴേക്കും ശബ്ദം കേട്ട വിവേകിന്റെ അമ്മയും അച്ചമ്മയും അവിടേക്ക് എത്തിയിരുന്നു
ഗിരിജ : അയ്യൊ എന്റെ കുഞ്ഞിനെ കൊല്ലുന്നേ
അടുത്ത നിമിഷം അമ്മു ഗിരിജക്ക് നേരെ തിരിഞ്ഞു
അമ്മു : വാ അടക്ക്
💬 Comments
View all comments