Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
തള്ളേ ഇല്ലെങ്കിൽ നിങ്ങൾക്കും കിട്ടും... നിങ്ങളെ ഞാൻ അന്നേ നോക്കിയിട്ടതാ..
അപ്പോഴേക്കും വിവേക് താഴെ നിന്നും എഴുനേറ്റ് തിരിഞ്ഞു നിൽക്കുന്ന അമ്മുവിനെ അടിക്കാനായി കൈ ഓങ്ങി അപ്പോഴേക്കും അകത്തേക്ക് എത്തിയ അർജുൻ അവന്റെ കയ്യിൽ പിടുത്തമിട്ടു
ശേഷം അവന്റെ മുഖത്ത് ആഞ്ഞിടിച്ചു
"ഇത് എന്തിനാണെന്ന് അറിയാവോടാ എന്റെ പെങ്ങളെ വേദനിപ്പിച്ചതിന്...ഇത് എന്തിനാണെന്ന് അറിയാവോ അവളെ കരയിച്ചതിന്.... ഇത് അവളെ അനാഥയെ പോലെ കൊണ്ടു തള്ളിയതിന്..."
അർജുൻ അവന്റെ മുഖത്ത് ആഞ്ഞാഞ് ഇരിക്കാൻ തുടങ്ങി
സുമ ( വിവേകിന്റെ അമ്മ ) : വേണ്ട എന്നെ കുഞ്ഞിനെ ഇങ്ങനെ തല്ലല്ലെന്ന് പറ
അമ്മു : വാ അടക്ക് തള്ളേ ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ തല്ലണം കെട്ടികൊണ്ട് വന്ന പെണ്ണിനെ മോൻ ദ്രോഹിക്കുമ്പോൾ നിങ്ങൾ തടഞ്ഞോ ഇല്ലല്ലോ... നിങ്ങളെ പോലുള്ള അമ്മമാരുടെ മുന്നിലിട്ട് തന്നെ ഇവനെയൊക്കെ തല്ലണം
"എന്റെ കൊച്ചിനെ വിടാൻ..."
ഗിരിജ മുന്നോട്ട് പോകാൻ ഒരുങ്ങി അടുത്ത നിമിഷം അമ്മു അവരുടെ കയ്യിൽ പിടുത്തമിട്ടു
അമ്മു : കൂടുതൽ അഭ്യാസം എടുത്താൽ പ്രായമൊന്നും ഞാൻ നോക്കില്ല നിങ്ങളും വാങ്ങും അങ്ങോട്ട് മാറി നിൽക്ക് കിളവി.....
അപ്പോഴേക്കും അർജുൻ വിവേകിനെ താഴെ നിന്നും കുത്തിനു പിടിച്ചു എഴുനേൽപിച്ചു
വിവേക് : വേണ്ട... പ്ലീസ്
അർജുൻ : പ്ലീസോ ആരുടെ പ്ലീസ്... നീ എന്താ പറഞ്ഞെ എന്റെ പെങ്ങളെ വേണ്ടന്നോ അതിന് ആര് അവളെ ഇനി ഇങ്ങോട്ടേക്കു വിടുന്നു.....ഇത്രയും പറഞ്ഞു അർജുൻ അവന്റെ വയറ്റിൽ മുട്ട് കയറ്റി
വിവേക് : ആ... അമ്മേ
അർജുൻ : ഇത് എന്തിനാണെന്ന് അറിയാമോ
💬 Comments
View all comments