0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

പറഞ്ഞേക്കുവാ ഇനി സാന്ദ്രയുടെ കൺവെട്ടത്തെങ്ങാൻ നിങ്ങളെ കണ്ടുപോയാൽ... ഉടനെ ഡിവോഴ്സ് കൊടുത്തേക്കണം പിന്നെ വാങ്ങിയ കാറും പൈസയും സ്വർണ്ണവും ഒട്ടും കുറയാതെ 3 ദിവസത്തിനുള്ളിൽ തിരികെ എത്തിച്ചിരിക്കണം ഇല്ലെങ്കിൽ ഞങ്ങൾ ഒരുവരവ് കൂടി വരും അന്ന് ഈ വീട് മൊത്തമായും ഞാൻ കത്തിക്കും... പിന്നെ ഇവിടെ നടന്നതെങ്ങാൻ പോലീസിനെയോ മറ്റോ അറിയിച്ചാൽ... എന്തായാലും അവരെന്നെ ഒരു ചുക്കും ചെയ്യില്ല എന്റെ അച്ഛൻ ആ കാര്യം നോക്കികൊള്ളും.. പക്ഷെ അതോടെ നിങ്ങളുടെ കാര്യം തീരുമാനമാകും... ഇത് ഞാൻ വെറുതെ പറയുന്നതല്ല

ഇത്രയും പറഞ്ഞു അമ്മു വിവേകിനെ വീണ്ടും എഴുനേൽപ്പിച്ചു

അമ്മു : ഞങ്ങൾ എത്ര നാളായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു എന്ന് അറിയാമോടാ... അപ്പോഴാ നീ ഒരു കുഞ്ഞിനെ... സ്വന്തം കുഞ്ഞിനെ കൊല്ലാൻ എങ്ങനെ തോന്നിയെടാ...

ഇത്രയും പറഞ്ഞു അമ്മു അവനെ വീണ്ടും ഇടിച്ചു താഴെ ഇട്ടു

അർജുൻ : അതിന് മാത്രം നിനക്ക് മാപ്പില്ല.. ഡിവോഴ്സ് കേസിനോടൊപ്പം കോടതിൽ നീ ഇതിനു കൂടി സമാധാനം പറയണം... വാ അമ്മു

ഇത്രയും പറഞ്ഞു അമ്മുവിനെയുംകൊണ്ട് അർജുൻ പുറത്തേക്ക് ഇറങ്ങി...

അല്പസമയത്തിന് ശേഷം ഇരുവരും കാറിൽ

അർജുൻ : ഇതാണോ ഒന്നിലും ഇടപെടില്ല എന്ന് പറഞ്ഞത്

അമ്മു : പിന്നെ അവന്റെ ചൊറിഞ്ഞ വർത്തമാനവും കേട്ടോണ്ട് നിൽക്കണോ... അവന് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നു അതാ കൊടുത്തത്... പിന്നെ ഞാൻ മാത്രമല്ലല്ലോ അജുവും അവനെ എടുത്തിട്ട് അലക്കിയല്ലോ

അർജുൻ : നീ തുടങ്ങിയില്ലേ പിന്നെ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ... അവരെങ്ങാൻ പോലീസിനെ വിളിച്ചെങ്കിൽ അതോടെ തീർന്നേനെ രണ്ട് പേർക്കും കൂടി ജയിലിൽ

💬 Comments

View all comments