Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
പറയാൻ കാത്തിരിക്കുകയാ ഇപ്പോൾ തന്നെ കണ്ടതും കടിയതുമൊക്കെ അവളെകൊണ്ടു വാങ്ങിച്ചുകാണും
സാന്ദ്ര : എന്റെ പൊന്ന് ഏട്ടത്തി എന്തിനാ ഇപ്പോഴേ ഇത്ര സ്ട്രിക്ട് അവനെ കുറച്ച് ഫ്രീയായിട്ട് വിട്
അപ്പോഴേക്കും അമ്മു അതുലുമായി അവിടേക്ക് എത്തി
ശ്രുതി : കണ്ടോ ഞാൻ പറഞ്ഞതിൽ വല്ല മാറ്റവുമുണ്ടോ എന്തിനാടാ ഇതൊക്കെ വാങ്ങിയെ
അതുൽ : അമ്മു ചെറിയമ്മ വാങ്ങി തന്നതാ
ശ്രുതി : എന്തിനാ അമ്മു ഇവൻ പറയുന്നതൊക്കെ വാങ്ങി കൊടുക്കുന്നെ
അമ്മു : പോട്ടെ ചേച്ചി നമ്മുടെ അതുൽ കുട്ടനല്ലേ
സാന്ദ്ര : അമ്മു ഏട്ടത്തി വീട്ടിലെ മാവിന്റെ കാര്യം എന്തായി
അമ്മു : പൂവൊക്കെ കൊഴിഞ്ഞു പോയി സാന്ദ്രേ... 🙁
അർജുൻ : എങ്ങനെ കോഴിയാതിരിക്കാനാ അമ്മാതിരി കണ്ണ് വിടൽ ആയിരുന്നില്ലേ രാവിലെയും വൈകുന്നേരവും രാത്രിയും അതിനെ നോക്കിയില്ലെങ്കിൽ ഉറക്കം വരില്ലല്ലോ
അമ്മു : ദേ അജു
ദേവി : മിണ്ടാതിരിക്ക് അജു വെറുതെ ഓരോന്ന് പറയാതെ
അമ്മു : ഈ അജൂന് ഭയങ്കര അന്തവിശ്വാസമാണ് അമ്മേ കണ്ണ് വിട്ടു പോലും വീണ്ടും പൂവ് വരുന്നുണ്ട് എന്തായാലും കായ്ക്കുമോന്ന് നോക്കാം
അമൽ : നിന്റെ ബിസിനെസ്സ് ഒക്കെ എങ്ങനെയുണ്ട്
അർജുൻ : നന്നായിട്ട് പോകുന്നുണ്ട് പക്ഷെ ഒന്നിനും ടൈം കിട്ടുന്നില്ല... കുറച്ച് സ്ഥാപനങ്ങൾ കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്
അമൽ : എന്നാൽ പിന്നെ ഒന്ന് ഞാൻ എടുത്തുകൊള്ളാം ഏതൊക്കെയാ കൊടുക്കാൻ ഉദ്ദേശിക്കുന്നെ
ശ്രുതി : ദേ അജു ഏട്ടൻ പലതും പറയും അതൊന്നും കേൾക്കണ്ട ഇപ്പോൾ ഒരു ജോലിക്ക് പോകുന്നുണ്ട് അത് തന്നെ മതിയാകും ഇപ്പോൾ
💬 Comments
View all comments