0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ഇനി ബിസ്സ്നെസ് നടത്തിയിട്ട് വേണം.. ഉണ്ടായിരുന്ന കമ്പനി പൂട്ടിയത് പോരെ

അമൽ : ഓഹ് ഞാൻ ഒന്നും പറഞ്ഞില്ല പോരെ

അർജുൻ : അച്ഛാ കമ്പനി പോയതിൽ വിഷമം ഉണ്ടെങ്കിൽ നമുക്കത് തിരിച്ചു മേടിക്കാം

ശേഖരൻ : അതൊന്നും വേണ്ട ഇപ്പോൾ ഒരു ആശ്വാസമുണ്ട്... നിനക്കെന്താ അജു ഞാൻ വീട്ടിൽ ചുമ്മാതിരിക്കുന്നത് പിടിക്കുന്നില്ലേ

അർജുൻ : ഓഹ് ഇപ്പോൾ അങ്ങനെയായി അല്ലേ

ദേവി : എനിക്കിപ്പോൾ എന്റെ കുട്ടിയുടെ കാര്യത്തിൽ മാത്രമേ വിഷമുള്ളു നല്ലൊരു ആളെ കണ്ടെത്തി ഇവളുടെ വിവാഹം നടത്തിയാലെ എനിക്ക് സമാധാനമാകു

അർജുൻ : ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കണ്ട ഇവള് പഠിക്കുകയല്ലേ ആദ്യം പഠിച്ച് ഒരു ജോലി നേടട്ടെ

അമ്മു : അതെ അവര് തിരിച്ചു തന്നതൊക്കെ ഇവളുടെ പേരിൽ ഫിക്സിഡ് ആയിട്ട് ഉണ്ടല്ലോ പിന്നെ എന്താ... സമയമാകുമ്പോൾ നമുക്ക് നോക്കാം

സാന്ദ്ര : എനിക്കിനി കല്യാണമേ വേണ്ട... ഞാൻ നിങ്ങളുടെ കൂടെ തന്നെ നിന്നോളാം

അമൽ : അങ്ങനെയൊന്നും തീർത്ത്‌ പറയണ്ട സമയമാകുമ്പോൾ നമുക്ക് നോക്കണം

സാന്ദ്ര : കേട്ടോ കുഞ്ഞേട്ടാ ഈ പറയുന്നെ... എനിക്ക് പേടിയാ ഇനി ഒരു വിവാഹം വേണ്ട

അർജുൻ : അങ്ങനെയല്ല മോളെ ഏട്ടൻ പറഞ്ഞത് പോലെ സമയമാകുമ്പോൾ നോക്കണം അതിന് ഇനിയും ഒരുപാട് സമയമുണ്ട് ഒരു ജോലിയൊക്കെ ആകുമ്പോൾ നിന്റെ പേടിയൊക്കെ മാറും ഇപ്പോൾ പഠിത്തം മാത്രം ചിന്തിച്ചാൽ മതി...

അവർ പതിയെ ഒരു റെയിടിനു മുന്നിൽ എത്തി

സാന്ദ്ര : അമ്മോ എന്ത് വലുതാ അമ്മു ഏട്ടത്തി നമുക്ക്

💬 Comments

View all comments