Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
മതി... നിർത്ത് അജു വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് എന്നെ വെറുതെ... നിനക്ക് എന്താ ങ്ങേ... എനിക്ക് ഇനി ഒന്നും കേൾക്കണ്ട
അർജുൻ : ഇതാ ഞാൻ പറഞ്ഞത് ബഹളം വെക്കരുതെന്ന്.. എനിക്ക് നിന്നെ വെച്ച് റിസ്ക് എടുക്കാൻ പറ്റില്ല നമുക്ക് ഈ കുഞ്ഞു വേണ്ട മോളെ
അമ്മു : പോ 😡 ... എന്റെ അടുത്ത് നിന്ന് പോകാൻ 😡
അർജുൻ : അമ്മു ഞാൻ പറയുന്നത്
അമ്മു : ഒന്നും പറയണ്ട... എന്റെ കുഞ്ഞിനെ കൊല്ലണം അല്ലേ... അജൂന് എങ്ങനെ പറയാൻ തോന്നി.. ഇനി ഒരിക്കൽ കൂടി ഇത് പറഞ്ഞാൽ
അർജുൻ : നീ പറയുന്നത് കേട്ടാൽ നിന്റെ മാത്രം കുഞ്ഞാണെന്ന് തോന്നുമല്ലോ... ഞാൻ നിനക്ക് വേണ്ടിയാ... അധികം സമയമില്ല അമ്മു അതുകൊണ്ടാ
അമ്മു : എനിക്ക് ഒന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ പോ.. പോകാൻ 😡
ഇത്രയും പറഞ്ഞു അർജുനെ റൂമിന് പുറത്താക്കിയ ശേഷം അമ്മു കതകടച്ചു
അർജുൻ ഹാളിലെ ചെയറിൽ ഇരുന്ന ശേഷം ടേബിളിൽ തല താഴ്ത്തി കിടന്നു
1 മണിക്കൂറിന് ശേഷം റൂമിന്റെ വാതിൽ തുറന്ന് അമ്മു അർജുന്റെ അടുത്തേക്ക് എത്തി അമ്മുവന്നത് അറിഞ്ഞ അർജുൻ അവളെ തല ഉയർത്തി നോക്കി
അമ്മു : അജു കഴിക്കാൻ എടുക്കട്ടേ
അപ്പോൾ തന്നെ അമ്മുവിന്റെ കലങ്ങിഇരിക്കുന്ന കണ്ണുകൾ അർജുൻ ശ്രദ്ധിച്ചു
അർജുൻ : നീ കരയുകയായിരുന്നോ
അമ്മു : ഉം അല്പം കരഞ്ഞു.... ഇപ്പോൾ ഒക്കെയാണ് ഞാൻ കഴിക്കാൻ എടുക്കാം
അർജുൻ : നിക്ക് അമ്മു... ഞാൻ പറഞ്ഞത്
അമ്മു :
💬 Comments
View all comments