0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

എന്തെങ്കിലും പറ്റുമോ എന്ന പേടികൊണ്ട് അല്ലേ അജു ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു കോംപ്ലിക്കേഷനും ഇല്ലാതെ ഞാൻ പ്രസവിക്കാൻ പോയി എന്ന് തന്നെ ഇരിക്കട്ടെ 100% സേഫ് ആണെന്ന് പറയാൻ പറ്റുമോ... എത്ര എത്ര സംഭവങ്ങളാ നടക്കുന്നെ...റിസ്ക് എടുക്കണ്ട എന്നു കരുതി കുഞ്ഞിനെ വേണ്ടാ എന്ന് വച്ചാൽ തന്നെ ഞാൻ അധിക കാലം ജീവിക്കും എന്ന് എന്താ ഉറപ്പ്

അർജുൻ : അമ്മു.... 😡

അമ്മു : എത്ര പേരാ ദിവസവും... എന്തൊക്കെ കാരണങ്ങൾ കൊണ്ടാ... അതുകൊണ്ട് ഒളിച്ചോടിയിട്ട് എന്താ കാര്യം എനിക്ക് എത്ര ആയുസ് ഉണ്ടോ ഞാൻ അത്രയും ജീവിക്കും... അജു നോക്കിക്കോ ഞാൻ കൂളായി ഇതൊക്കെ ഓവർകം ചെയ്യും.. പിന്നെ അജു നേരത്തെ പറഞ്ഞില്ലേ എനിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ കാണില്ലെന്ന്

അർജുൻ : അതെ കാണില്ല നിനക്ക് മാത്രമേ വാശി ഉള്ളു എന്നാണോ കരുതുന്നെ

അമ്മു : എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എനിക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ തന്നെ വന്നു പ്രേതമായി അജൂനെ കൊണ്ട് പൊക്കൊളാം എന്താ പോരെ

അർജുൻ : എല്ലാം നിനക്ക് തമാശയാ അല്ലേ അമ്മു

അമ്മു :തമാശയൊന്നും അല്ല എനിക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ അജൂനെയും ജീവിക്കാൻ സമ്മതിക്കില്ല എന്റെ കൂടെ കൊണ്ട് പോകും...

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

അമ്മു : ഓഹ് ചിരിച്ചല്ലോ ഇതാ കഴിക്ക്

ഇത്രയും പറഞ്ഞു അമ്മു പ്ലേറ്റ് അർജുന് നൽകി

അമ്മു : നമുക്ക് അജൂന്റെ വീട്ടിലേക്ക് പോകേണ്ടി വരും അല്ലേ

അർജുൻ : ഉം

💬 Comments

View all comments