Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
അമ്മു : പിന്നെ
അർജുൻ : നമ്മുടെ മാവിൽ കായ്ച്ചതാ
അമ്മു : സത്യം.... പോ അജു വെറുതെ പറയല്ലേ
അർജുൻ : സത്യമാടി ഒന്ന് രണ്ടെണ്ണം കൂടി നിൽപ്പുണ്ട്
അമ്മു : മാങ്ങ ഉണ്ടായിട്ട് അജു എന്താ എന്നോട് പറയാത്തെ
അർജുൻ : നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. ബാക്കി പഴുക്കാൻ നിർത്തിയേക്കുവാ അത്രയും പൂ ഉണ്ടായിട്ടും കായ്ച്ചത് കുറച്ച് മാത്രമാ
അമ്മു : അതൊക്കെ വഴിയെ കായ്ച്ചോളും നിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിൽ ചെന്ന് മാങ്ങ കഴുകിയ ശേഷം തിരികെ വന്നു ശേഷം അതിൽ കടിച്ചു
അമ്മു : ഉം... നല്ല പുളിപ്പ് അജു.... അജൂന് വേണോ
അജു : ഹേയ് വേണ്ട നീ കഴിച്ചോ...
അമ്മു പതിയെ മാങ്ങ കഴിക്കാൽ തുടർന്നു
അർജുൻ : അമ്മു വേദനയൊന്നും ഇല്ലല്ലോ അല്ലേ
അമ്മു : ഒന്നുമില്ല അജു
അർജുൻ : എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം വച്ചോണ്ട് ഇരിക്കരുത്
*******************
7 ആം മാസം
ശേഖരൻ : നീ ഇത് എങ്ങോട്ടാ അർജുനെ ഈ രാത്രി
അർജുൻ : ഞാൻ അവിടം വരെ ഒന്ന് പോയിട്ടുവരാം അമ്മുവിന്റെ ശബ്ദം എന്തോ അടഞ്ഞിരിക്കുവാ ഞാൻ പോയി ഒന്ന് നോക്കട്ടെ
ശ്രുതി : എന്ത് അടവ് ഒരു കുഴപ്പവുമില്ല നീ വെറുതെ ഓരോന്ന് പറയല്ലേ അർജുനെ...
സാന്ദ്ര : ഏട്ടന് ഇപ്പോൾ ഏട്ടത്തിയെ കാണണം അതല്ലേ കാര്യം
ദേവി : ദേ അർജുനെ വെറുതെ ഓരോന്ന് കാണിക്കരുത് കേട്ടോ അവളു
💬 Comments
View all comments