0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

തന്നെ അമ്മുവിന്റെ പാരന്റ്സിനോട്‌ പറഞ്ഞിരുന്നതാണ് അപ്പോൾ നമുക്ക് ഇന്ന് മുതൽ വീണ്ടും ട്രീറ്റ്മെന്റ് തുടങ്ങാം

അമ്മു : ഇവിടെ അഡ്മിറ്റ് ആകേണ്ട ആവശ്യം വല്ലതും ഉണ്ടാകുമോ

ശ്രീ വിദ്യ : ഇപ്പോൾ അതൊന്നും വേണ്ട ആദ്യം അമ്മു ചെയ്യേണ്ടത് ഈ നേഴ്സിനോടൊപ്പം ചെന്ന് വയറിന്റെ ഒരു സ്കാൻ ചെയ്യുകയാണ്‌ അത് നോക്കിയിട്ട് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക്‌ കടക്കാം സിസ്റ്റർ അമ്മുവിനെ സ്കാനിംഗ് റൂം വരെ കൊണ്ടുപോകു

ഇത് കേട്ട അർജുൻ അമ്മുവിനോടൊപ്പം പോകുവാനായി ഒരുങ്ങി

ശ്രീ വിദ്യ : അർജുൻ ഇവിടെ ഇരിക്കു അവിടെ ജൻസ് അലോവ്ട് അല്ല അവർ പോയിട്ട് വരും

അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മു നേഴ്സിനോടൊപ്പം അവിടെ നിന്നും പോയി

ശ്രീ വിദ്യ : അർജുന് അറിയാലോ അമ്മു അല്പം സെൻസിറ്റീവ് ആയ ഒരു ക്യാരക്‌ടർ ആണ് അതുകൊണ്ടാണ് അന്ന് എല്ലാം മറച്ചു വച്ച് ചികിത്സ നടത്തിയത് നമ്മുടെ മുന്നിൽ വേറെ മാർഗം ഉണ്ടായിരുന്നില്ല

അർജുൻ : അറിയാം ഡോക്ടർ

ശ്രീ വിദ്യ : ആക്സിഡന്റിന് ശേഷം അമ്മുവിന് പുറമേ വലിയ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ ഗർഭപാത്രത്തിൽ നല്ല ക്ഷതം ഏറ്റിരുന്നു അത് നേരെയാക്കുവാനുള്ള ചികിത്സകളാണ് അന്ന് നടത്തിയത് പക്ഷെ വലിയ മാറ്റം ഉണ്ടായി എന്നൊന്നും പറയാൻ സാധിക്കില്ല പിന്നെ വേദനയൊക്കെ കുറഞ്ഞതോടെ അമ്മുവിന് ഡിസ്ചാർജ് വേണമെന്നുമായി അതുകൊണ്ടാ അന്ന് ചികിത്സ അവസാനിപ്പിച്ചത്.... ഇനിയിപ്പോൾ വളച്ചുകെട്ടില്ലാതെ അർജുനോട് ആദ്യം തന്നെ ഒരു കാര്യം പറയാം അമ്മുവിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ വെക്കരുത്

അർജുൻ : ഡോക്ടർ...

"വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല

💬 Comments

View all comments