Chapter Title : Tomboy love 8 ❤❤ [Fang leng]
ഇറങ്ങ്
അമലിനോടും ശ്രുതിയോടും യാത്ര പറഞ്ഞു അമ്മുവും അർജുനും അവിടെ നിന്നും ഇറങ്ങി
കുറച്ച് സമയത്തിന് ശേഷം ഇരുവരും വീട്ടിൽ
അമ്മു : അജു നല്ല സന്തോഷത്തിലാണല്ലോ ഏട്ടനുമായുള്ള പിണക്കം മാറിയത് കൊണ്ടാണോ
അർജുൻ : അതിന് എനിക്ക് പിണക്കമൊന്നും ഉണ്ടായിരുന്നില്ലല്ലോ... പിന്നെ നീ പറഞ്ഞത് പോലെ അവരോട് സംസാരിച്ചപ്പോൾ എന്തോ ഒരു സന്തോഷം... എല്ലാവരും നന്നായി ഇരിക്കുന്നല്ലോ അത് മതി
അമ്മു : എന്നിട്ടാണോ ഞാൻ പോയി മിണ്ടാൻ പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞത്
അർജുൻ : അത് പിന്നെ നമ്മള് അങ്ങോട്ട് ചെന്നിട്ട് അവർ നമ്മളോട് മിണ്ടിയില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല അതാ
അമ്മു : അജൂന്റെ ഈ കോംപ്ലക്സും മുൻധാരണകളുമാ ആദ്യം മാറ്റേണ്ടത് ഇപ്പോൾ കണ്ടില്ലേ ചേട്ടനും ചേച്ചിയുമായുള്ള പ്രശ്നം തീർന്നില്ലേ ഇനി ഇതുപോലെ എല്ലാ പ്രശ്നവും തീരും... പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ
അർജുൻ : എന്ത് കാര്യം
അമ്മു : അത് പിന്നെ അമലേട്ടൻ പറഞ്ഞത് തന്നെയാ അച്ഛന്റെ കൂടെ കമ്പനിയിൽ പൊക്കൂടെ
അർജുൻ : എന്റെ അമ്മു നീ കൂടി...
അമ്മു : അജൂന്റെ ഇപ്പോഴുള്ള ജോലിയിൽ പ്രശ്നം ഉണ്ടായിട്ടല്ല അച്ചന് വയസായി വരുകയാ എല്ലാം ഒറ്റക്ക് നോക്കിനടത്തുന്നത് എങ്ങനെയാ അജു കൂടി ഉണ്ടെങ്കിൽ ഒരു സഹായമാകും.... എനിക്ക് എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ ഞാൻ കമ്പനിയിൽ ചെന്നിരുന്നേ
അർജുൻ : എന്റെ അമ്മു അങ്കിളിന് ഇപ്പോൾ ഒരു പ്രശ്നവുമില്ല വളരെ നന്നായിട്ടല്ലേ ഇപ്പോഴും കമ്പനി കാര്യങ്ങളൊക്കെ നോക്കുന്നത്... അങ്കിളിന് എപ്പോഴേങ്കിലും എന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയാൽ ഞാൻ ഉറപ്പായും
💬 Comments
View all comments