Chapter Title : Tomboy love 8 ❤❤ [Fang leng]
കൂടെ ഉണ്ടാകും ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല അമ്മു... നമ്മുടെ ബന്ധങ്ങളും സ്നേഹവും ഒന്നും മുതലെടുക്കുന്നത് ശെരിയല്ല
അമ്മു : എപ്പോഴും അജൂന് ഓരോ ന്യായം കാണുമല്ലോ
അർജുൻ : നിനക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല ഞാൻ വെക്തമായി പറഞ്ഞു തരാം ഇപ്പോൾ ഞാൻ അങ്കിളിന്റെ കൂടെ കമ്പനിയിൽ പോയെന്ന് തന്നെ ഇരിക്കട്ടെ എനിക്ക് എന്ത് പോസ്റ്റ് തന്നാലും അത് മരുമകൻ എന്ന പരിഗണന വച്ചായിരിക്കും അത് പോട്ടെ അവിടെയുള്ള മറ്റ് സ്റ്റാഫുകളും എന്നെ ആ ഒരു ലേബലിലാകും കാണുക ഞാൻ എന്തെങ്കിലും തെറ്റ് കാണിച്ചാൽ പോലും എനിക്ക് മുകളിൽ ഉള്ളവർ എന്നോട് ഒന്നും പറയില്ല കാരണം ഞാൻ മുതലാളിയുടെ മരുമകൻ അല്ലേ അത് കമ്പനിക്ക് ദോശം ചെയ്യും... ഞങ്ങളുടെ കമ്പനി തുടങ്ങിയപ്പോൾ മുതൽ ഞാൻ കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഈ ഒരു പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇത് അങ്ങനെയല്ല പെട്ടെന്ന് ഒരു ദിവസം കയറി ചെന്ന് എല്ലാ പ്രിവിലേജും നേടിയെടുത്തുകൊണ്ട് ജോലി ചെയ്യുക എന്ന് പറയുമ്പോൾ നിനക്ക് മനസ്സിലാകുന്നുണ്ടോ
അമ്മു : ഉം ഉണ്ട്...എന്നാൽ പിന്നെ അജു തുടങ്ങാൻ പോകുന്ന ബിസ്സിനെസ്സിൽ അച്ഛനെ കൂടി പാർട്ട്‌നറാക്ക് അപ്പോൾ പിന്നെ കമ്പനിയുമായി അർജുന് പുറമേ നിന്നാണെങ്കിലും ഒരു ബന്ധം ഉണ്ടാകുമല്ലോ
അർജുൻ : എന്റെ അമ്മു ഞാൻ ചെറിയൊരു ബിസ്സ്നെസ്സാ പ്ലാൻ ചെയ്യുന്നെ രണ്ട് മൂന്നു പ്രോഡക്റ്റ് മാത്രം സപ്ലൈ ചെയ്യുന്ന ചെറിയൊരു ഏജൻസി ഓഫീസ് പോലും ഇല്ല എല്ലാം വീട്ടിൽ വച്ചാ പിന്നെ... പിന്നെ
അമ്മു : പിന്നെ എന്താ
അർജുൻ : അത്
💬 Comments
View all comments