Chapter Title : Tomboy love 8 ❤❤ [Fang leng]
പിന്നെ പ്രോഡക്റ്റിൽ 2 എണ്ണം മിട്ടായിയാണ് ഈ ബിസ്സിനെസ്സിലൊക്കെയാണോ അങ്കിളിനെ പാർട്ട്നർ ആക്കേണ്ടത് അല്ല നീ ഇതൊന്നും സ്വയം പറയാൻ ഒരു സാധ്യതയുമില്ല നിന്നോട് ആരെങ്കിലും എന്നോട് ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞോ
അമ്മു : അത് പിന്നെ അജു... അമ്മ വിളിച്ചിരുന്നു
അർജുൻ : ഉം മനസ്സിലായി നീ ഞാൻ എന്തോ വലിയ ബിസ്സിനെസ്സ് തുടങ്ങാൻ പോകുന്നെന്നൊക്കെ വച്ച് കാച്ചികാണും അത് കേട്ടിട്ടായിരിക്കും ആന്റി ഇങ്ങനെയൊക്കെ പറഞ്ഞത്...
അമ്മു : മിട്ടായി ബിസ്സിനെസ്സിന് എന്താ കുഴപ്പം...
അർജുൻ : ഒരു കുഴപ്പവുമില്ല ഇപ്പോൾ അങ്കിളിനെ ഇതിനിടയിലേക്ക് കൊണ്ടുവരണ്ട അത്രേ ഉള്ളു
അമ്മു : അത് പിന്നെ അജു അച്ഛൻ ചിലപ്പോൾ വിളിക്കും
അർജുൻ : എന്തിന്
അമ്മു : ബിസ്സിനെസ്സിനെ പറ്റി സംസാരിക്കാൻ
അർജുൻ : എന്റെ അമ്മു നീ...
അമ്മു : അമ്മയാ അച്ഛനോട് പറഞ്ഞത് 🙄
അർജുൻ : ആര് പറഞ്ഞാലും വിളിക്കുമ്പോൾ നീ തന്നെ എടുത്തങ്ങ് സംസാരിച്ചാൽ മതി
ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് പോയി പിന്നാലെ അമ്മുവും റൂമിലേക്ക് എത്തി
അർജുൻ : എന്താ നിനക്ക് വേറെ ജോലിയൊന്നും ഇല്ലേ
അമ്മു : അജു എന്തിനാ ദേഷ്യപ്പെടുന്നെ ബിസ്സിനെസ്സിന് ഇൻവെസ്റ്റ്‌മെന്റ് വേണമെന്ന് അജു തന്നെയല്ലേ പറഞ്ഞത് അച്ഛൻ ഇൻവെസ്റ്റ് ചെയ്താൽ എന്താ പ്രശ്നം അല്ലെങ്കിലും അജു എന്റെ ഇഷ്ടമൊന്നും നോക്കിലല്ലോ
അർജുൻ : ആര് നോക്കില്ലെന്ന് ഈ റൂമിന് പച്ച പെയിന്റ് അടിച്ചത് ആരുടെ ഇഷ്ടം നോക്കിയാ പിന്നെ അന്ന് മാവ് കാക്കാൻ കൊമ്പൊക്കെ വെട്ടിമാറ്റണം എന്ന് പറഞ്ഞപ്പോൾ മാവിൽ വലിഞ്ഞു
💬 Comments
View all comments