Chapter Title : Tomboy love 8 ❤❤ [Fang leng]
കമ്പനിയുണ്ട് അതിന്റെ ഓണർക്ക് എന്നെ വലിയ കാര്യമാ ഞാൻ ഇതിനെ പറ്റി സൂചിപ്പിച്ചപ്പോൾ പുതുതായി ലോഞ്ച് ചെയ്യാൻ പോകുന്ന ഒരു വാഷിംഗ് പൗഡർ കൂടി എനിക്ക് തരാം എന്ന് പറഞ്ഞു
രാജീവ് : ഉം അപ്പോൾ ഒക്കെയാണ് പുതിയൊരു പ്രോഡക്റ്റ് ഉണ്ടല്ലോ അല്ല ഇതിപ്പോൾ സ്റ്റാർട്ട് ചെയ്യാൻ ഉദ്ദേശം എത്ര രൂപ ചിലവാകും
അർജുൻ : ഒരു 5 ലക്ഷത്തിനുള്ളിൽ അധിക ചിലവുകൾ ഒന്നുമില്ലാതെ ഒതുക്കാനാ പ്ലാൻ
രാജീവ് : അപ്പോൾ പിന്നെ ഇപ്പോഴുള്ള ജോലി വേണ്ടെന്ന് വെക്കുമോ
അർജുൻ : അതിലാണ് ഒരു കൺഫ്യൂഷൻ ഒഴിവ് ദിവസങ്ങളിൽ മാത്രം ചെയ്യാണോ അതോ മുഴുവനായും ഇതിലേക്ക് ഇങ്ങണോ എന്ന് തീരുമാനിച്ചിട്ടില്ല
രാജീവ് : എങ്കിൽ കൺഫ്യൂഷൻ ഒന്നും വേണ്ട നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ പൂർണ്ണമയും ശ്രദ്ധ അതിലായിരിക്കണം അതുകൊണ്ട് മുഴുവനായും ഇതിലേക്ക് തന്നെ ഇറങ്ങിക്കൊ പിന്നെ പൈസയൊക്കെ റെഡിയായോ
അർജുൻ : ഉം.. കുറച്ച് കയ്യിലുണ്ട് ബാക്കി ഉടനെ ശെരിയാകും
രാജീവ് : എനിക്ക് ഇൻവെസ്റ്റ് ചെയ്യണം എന്നുണ്ട് പക്ഷെ അർജുൻ സമ്മതിക്കില്ലല്ലോ
അർജുൻ : അത് വേണ്ട അങ്കിളെ ഇപ്പോൾ തന്നെ...
രാജീവ് : ഒക്കെ എന്നാൽ അമ്മുവിന്റെ ഗോൾഡ് ഞാൻ അങ്ങ് കൊണ്ടുവന്നു തരാം...
അർജുൻ : അത് അവിടെ തന്നെ ഇരുന്നോട്ടെ അങ്കിളേ ഇപ്പോൾ ആവശ്യമൊന്നും ഇല്ല
രാജീവ് : അതെങ്ങനെ അർജുൻ വേണ്ടെന്ന് പറയും ഇത് ഞങ്ങൾ അമ്മുവിന് കൊടുക്കുന്നതല്ലേ ഇതിവിടെ പൂട്ടിവച്ചിട്ട് എന്ത് ചെയ്യാനാ റാണി ഇവിടെ എന്നും ഇതു പറഞ്ഞു വഴക്കാ അമ്മു ഇടുന്നെങ്കിൽ ഇട്ടോട്ടെ
അർജുൻ
💬 Comments
View all comments