Chapter Title : Tomboy love 8 ❤❤ [Fang leng]
കൂട്ടം ജോലികൾ വേറെ കിടപ്പുണ്ട്
ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ തുറക്കാനായി ഒരുങ്ങി
"അജൂ... അജൂ... ദേ നോക്ക് അജൂ "
അമ്മു പെട്ടെന്ന് തന്നെ വിളിച്ചു കൂവാൻ തുടങ്ങി ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി
അർജുൻ : എന്താടി... എന്തിനാ കിടന്ന് വിളിച്ചു കൂവിന്നെ
അമ്മു : ഇങ്ങോട്ട് വന്നു നോക്ക് അജു മാവ് പൂത്തു
ഇത് കേട്ട അർജുൻ വേഗം തന്നെ അമ്മുവിന്റെ അടുത്തേക്ക് എത്തിയ ശേഷം മുകളിലേക്ക് നോക്കി... മാവ് പൂത്ത് നിൽക്കുന്നത് കണ്ട അർജുന്റെ ചുണ്ടിലും ചിരിവിടർന്നു
അർജുൻ : എന്റെ അമ്മു നിന്റെ എത്ര നാളത്തെ കാത്തിരിപ്പാടി....
അമ്മു : ഞാൻ പറഞ്ഞിരുന്നില്ലേ അജു ഇത് പൂക്കുമെന്ന് ഇപ്പോൾ കണ്ടോ... നമ്മൾ ഈ വീട് വാങ്ങാൻ തീരുമാനിച്ചില്ലേ അത് നല്ല തീരുമാനമായിരുന്നു ദാ കണ്ടില്ലേ
അർജുൻ : ശെരി ശെരി നീ ഒന്ന് തുള്ളാതെ നിക്ക് അമ്മു ഈ മാവ് പൂക്കുകാ എന്ന് പറയുമ്പോൾ എല്ലയിടത്തും നടക്കുന്ന കാര്യമല്ലേ
അമ്മു : ഇത് അങ്ങനെയല്ല നമ്മൾ എന്തൊക്കെ ചെയ്തതാ അജു
അർജുൻ : അത് ശെരിയാ എന്തൊക്കെയാ എന്നെ കൊണ്ട് ചെയ്യിച്ചെ എന്തായാലും നമുക്ക് ഇതിൽ നിന്ന് മാങ്ങ തിന്നുവാനുള്ള ഭാഗ്യം ഉണ്ടെന്നാ തോന്നുന്നെ
അമ്മു : വാ അജു വീട്ടിൽ കയറാം മാവ് പൂത്ത ശേഷം എന്തൊക്കെ ചെയ്യണം എന്ന് യൂട്യൂബിൽ നോക്കണം
ഇത്രയും പറഞ്ഞു അമ്മു വീട്ടിലേക്കു കയറി പിന്നാലെ അർജുനും
ഇതേ സമയം അർജുന്റെ വീട്ടിൽ ( പഴയ വീട് )
അമൽ
💬 Comments
View all comments