Chapter Title : Tomboy love 8 ❤❤ [Fang leng]
: കടക്കാരോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തച്ചാ ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയാ
ശേഖരൻ : ഞാൻ ഇപ്പോൾ എന്ത് ചെയ്യാനാ വീട് വിറ്റുപോകണ്ടേ വരുന്നവരൊക്കെ പറയുന്ന വില നീയും കേട്ടതല്ലേ
ശ്രുതി : വീട് വിറ്റാൽ നമ്മളൊക്കെ എങ്ങോട്ട് പോകും അച്ഛാ എന്റെ കുഞ്ഞിനെയും കൊണ്ടിനി കെട്ടിപെറുക്കി നടക്കണോ
ശേഖരൻ : ഇതല്ലാതെ ഇപ്പോൾ വേറെ വഴിയില്ല.. എല്ലാം ശെരിയാകുന്നത് വരെ എല്ലാവരും കുറച്ച് അഡ്ജസ്റ്റ് ചെയണം
ദേവി : ഒരു കുഴപ്പവും ഇല്ലാതെ പോയ്‌ക്കൊണ്ടിരുന്നതല്ലേ ഇതിപ്പോൾ....
അമൽ : അതെ പ്രശ്നമെല്ലാം ഒരുവിധം തീർന്നതായിരുന്നു സാന്ദ്രയുടെ വിവാഹത്തോടെയാ എല്ലാം തകിടം മറിഞ്ഞത് ഒന്നും നോക്കാതെയല്ലേ കടം വാങ്ങി കൂട്ടിയത്
ശേഖരൻ : അപ്പോൾ അവളുടെ വിവാഹം നടത്തണ്ടായിരുന്നു എന്നാണോ നീ പറയുന്നത്
അമൽ : അങ്ങനെയല്ല ആ വിവേക് ചോദിച്ച എല്ലാം കൊടുത്ത് കെട്ടിച്ചതെന്തിനാ എന്നാ ഞാൻ ചോദിക്കുന്നെ 100 പവൻ കാറ് 20 ലക്ഷം എന്നിട്ട് ഇപ്പോൾ അവൻ തിരിഞ്ഞു നോക്കുന്നുണ്ടോ സാന്ദ്ര ഇങ്ങോട്ടേക്കു വിളിച്ചിട്ടിപ്പോൾ എത്ര നാളായി... ഞങ്ങൾക്കിപ്പോൾ ബാക്കി എന്താ ഉള്ളേ
ശ്രുതി : എന്റെ സ്വർണ്ണം മുഴുവൻ വിറ്റു എന്റെ കുഞ്ഞിന് കിട്ടിയത് പോലും....
ദേവി : മതി നിങ്ങളുടെ ഓരോ ആവശ്യങ്ങൾക്കും കാശ് തന്നത് ആരാ ങ്ങേ... അങ്ങനെ നോക്കിയാൽ അജൂനല്ലേ ഒന്നും കിട്ടാത്തെ
അമൽ : ശെരിയാ പക്ഷെ അതിനൊക്കെ കാരണം ആരാ എല്ലാവർക്കും കൂടി ഉള്ളത് ഒരാൾക്ക് കൊടുത്തു അത് തന്നെയല്ലേ ഇവിടെ നടന്നത് അർജുന് ഇപ്പോൾ ഈ സ്വത്തിന്റെയൊന്നും ആവശ്യമില്ല അവൻ നല്ല
💬 Comments
View all comments