Chapter Title : Tomboy love 8 ❤❤ [Fang leng]
നിന്ന് അമ്മുവിനെ വിളിച്ചു
അമ്മു : ദാ എത്തി... എന്തിനാ അജു ഇങ്ങനെ ധൃതിപ്പെടുന്നെ നമ്മൾ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടല്ലോ
അർജുൻ : നമ്മളെ പോലെ ഒരുപാട് പേർ എടുത്തുട്ടുണ്ടാകും ഇനിയും വൈകിയാൽ അവിടെ ചെന്ന് കാത്ത് കെട്ടികിടക്കേണ്ടിവരും ഈ ഡോക്ടർ ശ്രീ വിദ്യ നല്ല തിരക്കുള്ള ഡോക്ടർ ആണെന്നാ കേട്ടത്
അമ്മു : ശെരി ശെരി വാ പോകാം
ഇത്രയും പറഞ്ഞു അമ്മു വീട് പൂട്ടിയ ശേഷം ബൈക്കിൽ കയറി
അല്പസമയത്തിന് ശേഷം ഇരുവരും ഹോസ്പിറ്റലിൽ dr. ശ്രീ വിദ്യയുടെറൂമിന് മുന്നിൽ
റൂമിന് മുന്നിലുള്ള തിരക്ക് കണ്ട അർജുൻ അമ്മുവിനെ ഒന്ന് നോക്കി ഇത് കണ്ട അമ്മു പതിയെ നാവ് കടിച്ചു
അർജുൻ : സന്തോഷമായല്ലോ അല്ലേ
അമ്മു : ഇത്രയും ആള് കാണുമെന്നു ഞാൻ കരുതിയോ നമുക്ക് എന്റെ അച്ഛന്റെ പേര് പറഞ്ഞു നോക്കിയാലോ
അർജുൻ : ഉംബെസ്റ്റ് ഓടി ചെല്ല് അച്ഛന്റെ പേര് പറഞ്ഞാൽ ഉടനെ അവർ കയറ്റി വിടും
ഇത്രയും പറഞ്ഞു അർജുൻ ഒരു ടോക്കൺ എടുത്ത ശേഷം അമ്മുവിനോടൊപ്പം അവിടെയുള്ള ചെയറിൽ ഇരുന്നു കുറച്ച് സമയം കാത്തിരുന്ന ശേഷം അർജുന്റെയും അമ്മുവിന്റെയും ഊഴം എത്തി അവർ പതിയെ ഡോക്ടറിന്റെ ക്യാബിനിലുള്ളിലേക്ക് കയറി
Dr. ശ്രീ വിദ്യ : അല്ല ഇതാരാ അമ്മുവോ എന്നെ ഓർമ്മയുണ്ടോ
അമ്മുവിനെ കണ്ടപാടെ ഡോക്ടർ ചോദിച്ചു
ശ്രീവിദ്യ : എവിടുന്ന് രണ്ട് വർഷമായില്ലെ അല്ലേ
അമ്മു : ഓർമ്മയുണ്ട് മാഡം രണ്ട് മാസം ഞാൻ ഇവിടെ ആയിരുന്നില്ലേ
ശ്രീ വിദ്യ : ശെരി നിങ്ങൾ ഇരിക്ക് ഇത്
💬 Comments
View all comments