Chapter Title : Tomboy love ❤❤ [Fang leng]
എന്താ മോളെ കഴിക്കാൻ വല്ലതും വേണോ
അമ്മു : ഹേയ് ഒന്നും വേണ്ട പിന്നെ അച്ഛാ അവര് വിളിക്കുകയോ മറ്റോ ചെയ്തോ
രാജീവ് : ഇല്ല മോളെ അവർക്ക് എല്ലാവരുമായിട്ടൊക്കെ ആലോചിക്കാനുള്ള സമയം വേണ്ടേ അതുകഴിഞ്ഞു വിളിക്കും
അമ്മു : ഇതൊന്നും നടക്കാൻ പോകുന്നില്ല അച്ഛാ ഇനി എനിക്ക് പയ്യനെ നോക്കണ്ട വെറുതെ മനുഷ്യനെ മെനകെടുത്താനായിട്ട്
ഇത്രയും പറഞ്ഞു അമ്മു തിരികെ നടന്നു
റാണി : മറ്റ് ആലോചനകൾ പോലെയല്ല ഇതിൽ അവൾക്കും നല്ല താല്പര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തെ സങ്കടം കണ്ടില്ലേ
രാജീവ് : എന്നിട്ടാണോ അങ്ങനെ വന്ന് നിന്നത്
ഇതേ സമയം അർജുൻ തന്റെ റൂമിൽ അവൻ പതിയെ ഫോൺ കയ്യിലെടുത്ത് റിയാസിനെ വിളിച്ചു
"ഹലോ റിയാസേ "
റിയാസ് : പറ അർജുനെ പോയിട്ട് എന്തായി
അർജുൻ : എന്താകാൻ പോയി കണ്ടു തിരികെ വന്നു അത്ര തന്നെ
റിയാസ് : എന്നിട്ട് നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ
അർജുൻ : എന്റെ ഇഷ്ടമൊക്കെ ആര് നോക്കുന്നു ഇവിടെ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാ ഇവരെയും കുറ്റം പറയാൻ പറ്റില്ല രക്ഷപ്പെടാനുള്ള അവസാന വഴിയല്ലേ
റിയാസ് : അർജുനെ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് വേണ്ടടാ
അർജുൻ : എനിക്ക് ഇഷ്ടകുറവൊന്നും ഇല്ലടാ
റിയാസ് : നിന്റെ ശബ്ദം കേട്ടാൽ എനിക്കറിയാം നിനക്ക് താല്പര്യം ഇല്ലെന്ന് അവളുടെ പെരുമാറ്റം എങ്ങനെയായിരുന്നു
അർജുൻ : പെരുമാറ്റത്തിലൊന്നും ഒരു കുഴാപ്പവും ഇല്ലെടാ പക്ഷെ എന്റെ മനസ്സിലുള്ള ഒരു കുട്ടി ആയിരുന്നില്ല അത് ഞാൻ എന്റെ സങ്കല്പത്തിലുള്ള കുട്ടിയെ കുറിച്ച്
💬 Comments
View all comments