Chapter Title : Tomboy love ❤❤ [Fang leng]
അർജുൻ അമ്മുവിനെ താലി ചാർത്തുകയും ചെയ്തു
കല്യാണത്തിന്റെ തിരക്കുകളും മറ്റും ഒഴിഞ്ഞു രാത്രി അർജുന്റെ വീട്
അമ്മ : എത്ര നേരമായെടാ ഇത്
അർജുൻ : ഞാൻ അവമ്മാരെയൊക്കെ ഒന്ന് യാത്രയാക്കാൻ നിന്നതാ ഇടക്ക് വച്ച് വന്നാൽ അവർ എന്തെങ്കിലും കരുതില്ലേ
അമ്മ : ശെരി വേഗം മുകളിലേക്ക് പോകാൻ നോക്ക് അവളിരുന്ന് മുഷിഞ്ഞു കാണും
ഇത് കേട്ട അർജുൻ വേഗം സ്റ്റെയറുകൾ കേറി തന്റെ റൂമിന് മുന്നിൽ എത്തി
"അർജുൻ നീ ഇപ്പോൾ പുതിയൊരു ജീവിതം തുടങ്ങുവാൻ പോകുകയാണ് നിനക്ക് ചില സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്നത് ശെരിതന്നെയാണ് പക്ഷെ ഇപ്പോൾ സംഭച്ചിരിക്കുന്നതിനെയൊക്കെ നീ അംഗീകരിച്ചേ മതിയാകു ഈ റൂമിനുള്ളിൽ ഇരിക്കുന്നത് നിന്റെ ഭാര്യയാണ് അവളെ ഇനി മുതൽ നന്നായി നോക്കണം സ്നേഹിക്കണം അതായിരിക്കണം ഇനിയുള്ള നിന്റെ ലക്ഷ്യ "
സ്വയം ഇത്തരത്തിൽ പറഞ്ഞശേഷം അർജുൻ പതിയെ വാതിൽ തുറന്നു അപ്പോൾ അവൻ കണ്ടത് സാരിയൊക്കെ മാറ്റി ഒരു ബനിയനും ചെറിയൊരു നിക്കറും ഇട്ടുകൊണ്ട് ബെഡിൽ ഇരിക്കുന്ന അമ്മുവിനെയാണ്
അർജുൻ : താൻ ഇരുന്ന് മുഷിഞ്ഞോ
കതക് കുറ്റിയിട്ടുകൊണ്ട് അർജുൻ അമ്മുവിനോടായി ചോദിച്ചു
അമ്മു : പിന്നില്ലാതെ എത്ര നേരമായി ഒരേ ഇരുപ്പ് ഇരിക്കുന്നു
അർജുൻ : ഫ്രണ്ട്‌സ് ഒക്കെ ഇപ്പോഴാ പോയത് അതുകൊണ്ടാ സോറി
ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ അമ്മുവിനടുത്തായി വന്നിരുന്നു
താൻ അതിനിടയിൽ സാരിയൊക്കെ മാറ്റി അല്ലേ "
"പിന്നില്ലാതെ മനുഷ്യൻ ചൂടെടുത്ത് അവിയുകയായിരുന്നു അതിനിടക്ക് ഒരു ലോഡ് അഭരണങ്ങളും "
"അല്ല തന്റെ ആ വിഗ്ഗ് എവിടെ അത് കൊള്ളാമായിരുന്നു കേട്ടോ
💬 Comments
View all comments