Chapter Title : Tomboy love ❤❤ [Fang leng]
അർജുൻ വിവാഹത്തിന് സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല ശ്രുതി
ശ്രുതി : ഞാനും അവൻ സമ്മതിക്കില്ല എന്ന് തന്നെയാ കരുതിയത് എന്ത് പെണ്ണാ ചേട്ടാ അത് വന്ന് നിന്ന കോലം കണ്ടില്ലേ സത്യം പറഞ്ഞാൽ എനിക്ക് തീരെ ഇഷ്ടമായില്ല പിന്നെ ഈ കല്യാണം ഒന്ന് നടക്കാൻ വേണ്ടി ഒന്നഭിനയിച്ചു എന്നേ ഉള്ളു ചേട്ടന്റെ പൈസ തിരിച്ചു കൊടുക്കാനുള്ളതല്ലേ
അമൽ : നിനക്ക് മാത്രമല്ല ഇവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല എന്തിന് അർജുന് പോലും ഇഷ്ടപ്പെട്ടുകാണില്ല പിന്നെ ഞങ്ങളുടെ ഗതികേട് അത്ര തന്നെ
ശ്രുതി : എന്തായാലും കല്യാണം കഴിയുന്നത് വരെ ആരും അവനോട് ഒന്നും പറയാൻ പോകണ്ട എങ്ങനെയും ഇത് നടക്കട്ടെ
അമൽ : ശെരി
പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു വിവാഹം എത്രയും വേഗം നടത്തണം എന്ന തീരുമാനത്താൽ വളരെ പെട്ടെന്ന് തന്നെ വിവാഹ തീയതിയും നിശ്ചയിച്ചു
വിവാഹദിവസം
"ഇവളെ ഇതുവരെ ഒരുക്കി കഴിഞ്ഞില്ലേ മുഹൂർത്തസമയമായി വേഗം വരാൻ നോക്ക് "
"ദാ എത്തി ഈ കണ്ണ് കൂടി ഒന്ന് എഴുതിക്കോട്ടെ "
അമ്മു : മതി അമ്മേ ഇപ്പോൾ തന്നെ ഒരുക്കി ഒരുക്കി എന്നെ പരുവമാക്കി... എന്തിനാ ഇത്രയും സ്വർണ്ണമൊക്കെ പിന്നെ ഈ സാരിയും മനുഷ്യന് ചൂടെടുത്തിട്ട് വയ്യ പിന്നെ എനിക്ക് മുടി ഇല്ലെന്ന് എല്ലാവർക്കും അറിയാല്ലോ പിന്നെന്തിനാ ഈ വിഗ്ഗ് തല ചൊറിഞ്ഞിട്ട് മേല"
"മിണ്ടാതെ ഇരിക്കെന്റെ അമ്മു ഞാൻ ഇതൊന്ന് ഇട്ടോട്ടെ കല്യാണമായിട്ടും പെണ്ണിന്റെ പിടിവാശിക്ക് ഒരു കുറവുമില്ല "
അല്പനേരത്തിനുള്ളിൽ തന്നെ അമ്മു വിവാഹവേദിയിലേക്ക് എത്തി ഏവരേയും സാക്ഷി നിർത്തി
💬 Comments
View all comments