0%

Chapter Title : ടോമിയുടെ മമ്മി കത്രീന 2 [Smitha]

Author : സ്മിത Read All Parts 6.1K

അവൻ നിന്നതും പെട്ടെന്നായിരുന്നു. പാടി തീരുവോളവും  ആരിഫിന്റെ കണ്ണുകൾ തന്റെ മുഖത്തു നിന്നും മാറിയില്ല.

നിർത്തിയപ്പോൾ നിലയ്ക്കാതെ അവൻ കയ്യടിച്ചു.

"നീ മാസ്സാണല്ലോ!"

അവൻ അടുത്ത് വന്നു തോളിൽ തട്ടി.

"ഞാൻ അത്യാവശ്യം ഫേമസ് ഒക്കെയാ..കൂടുന്നോ നമ്മടെ കൂടെ?"

അങ്ങനെയാണ് തുടക്കം.

"എടാ ടോമി..."

അകത്ത് നിന്ന് കത്രീന ഇറങ്ങിവന്നു.

"എന്നാ മമ്മി?"

"എടാ കൊള്ളാവുന്ന ഒന്നും ഇടാനില്ലല്ലോ. വല്യ വല്യ ആൾക്കാരൊക്കെ വരത്തില്ലേ? അന്നേരം ഞാൻ കരിക്കല പോലത്തെ ഒക്കെ ഇട്ടോണ്ടുപോയാ നെനക്കാ കൊറച്ചിൽ!"

"അതൊക്കെ ശരിയാ,"

ടോമി പറഞ്ഞു.

"ആ അതാ പറഞ്ഞെ! നമ്മക്കേ ഒന്ന് കൊച്ചമ്മിണിയുടെ അടുത്ത് പോയേച്ചും വരാം. അവളുടെ അടുത്ത് നല്ല ഫാഷനിൽ ഒള്ളതെന്തെലും കാണും..."

കത്രീനയുടെ അനിയത്തിയാണ് കൊച്ചമ്മിണി.

തന്റെ ആങ്ങള മാത്തപ്പന്റെ വീട്ടിലാണ് അവൾ താമസിക്കുന്നത്.

മാത്തപ്പന്റെ ഭാര്യ ത്രേസ്സ്യാമ്മ ക്യാൻസർ വന്ന് മരിച്ചത് നാലുകൊല്ലം മുമ്പാണ്.

മാത്തപ്പന് ഒരു മകനുണ്ട്.

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞുമോൻ.

കൊച്ചമ്മിണിയുടെ ഭർത്താവ് റബ്ബർ വെട്ടുകാരനാണ്.

കുട്ടാപ്പി.

"പക്ഷെ ഒരു പ്രശ്നമുണ്ട്,"

"എന്നാ പ്രശ്നം?"

"അമ്മിണി ആന്റി എന്നാ തന്നാലും മമ്മിക്ക് അതും ഇട്ടോണ്ട് ഇന്ന് പാർട്ടിക്ക് പോകാൻ പറ്റത്തില്ല,"

"അതെന്നാ?"

തുടർന്ന് അവൻ ആരിഫിന്റെ ഫോൺ സന്ദേശത്തിലെ വിഷാദശാംശങ്ങൾ  കത്രീനയ്ക്ക് കൈമാറി.

"ആണോ! അത് നന്നായി. അല്ലേലും ഇന്ന് കൊച്ചമ്മിണിയെ കണ്ടേച്ചും കഴിഞ്ഞ് പോകാൻ സമയവില്ലാരുന്നു. നാളെ സമയം കിട്ടുമ്പം പോയി മേടിക്കാം. നല്ല ഒരു ബ്ലൗസ് ഉണ്ട് അവളുടെ കയ്യിൽ. ചൊവപ്പ് നിറത്തിൽ ഗോൾഡ് കളർ ബോർഡർ ഒക്കെയായിട്ട്. അതും ഇട്ടു ഞാൻ ആ ഇളം ചുവപ്പുള്ള

💬 Comments

View all comments