Chapter Title : ടോക്സിക് 3 [സാത്യകി]
ശ്രമിച്ചു. പക്ഷെ അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് കൊണ്ട് അവൾ കാൽ പിന്നിലേക്ക് വയ്ക്കുന്നതിന് അനുസരിച്ചു ഞാൻ ചുവട് മാറ്റിക്കൊണ്ടിരുന്നു..
കാൽ കൊണ്ട് വീഴ്ത്താനും പറ്റില്ല എന്നായപ്പോൾ അവൾ വട്ടം കറങ്ങി മുന്നിൽ ഉണ്ടായിരുന്ന മരത്തിൽ പൊങ്ങി ചവിട്ടി. ഞങ്ങൾ പിന്നിലേക്ക് തെറിച്ചു. പക്ഷെ വീഴാതെ ഞാൻ പിടിച്ചു നിന്നു. അവൾ പിന്നെയും കുതറി വട്ടം കറങ്ങി മറ്റൊരു മരത്തിൽ ചവിട്ടി എന്നെ വീണ്ടും പിന്നിലേക്ക് തള്ളി. ഇത്തവണ എന്റെ ബാലൻസ് തെറ്റി. ഞാൻ വീണ്ടും താഴെ വീണു.. കഴുത്തിൽ നിന്ന് എന്റെ കൈ മാറിയ അവസരത്തിൽ അവൾ കാൽ കൊണ്ട് എന്റെ കഴുത്തിൽ ലോക്ക് ഇട്ടു. കൈ കൊണ്ട് ഇട്ടാൽ ബലം കൊണ്ട് എനിക്ക് അത് അഴിക്കാൻ സാധിച്ചേക്കും എന്ന് കരുതി ആവണം.
അവളുടെ തുടകൾക്ക് ഇടയിൽ എന്റെ കഴുത്തു പെട്ട് പോയി. തിരിച്ചു എന്റെ കാലുകൾ കൊണ്ട് അവളുടെ ദേഹവും ഞാനും ലോക്കാക്കി.. ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം എണീക്കാൻ കഴിയാത്ത അവസ്‌ഥയിൽ ആയിരുന്നു. പോരാത്തതിന് കയ്യിൽ പരസ്പരം ബന്ധിപ്പിച്ച വിലങ്ങും..
എങ്കിലും ഞങ്ങൾ രണ്ട് പേരും ലോക്ക് പൊട്ടിക്കാനും എഴുന്നേൽക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ആ മലപ്പിടുത്തതിന് ഇടയിൽ ആണ് അത് സംഭവിച്ചത്. അവളും ഞാനും കുതറി കുതറി മണ്ണിൽ കിടന്ന് പിടച്ചു അവളുടെ തുടകളിൽ നിന്ന് എന്റെ തല ഞാൻ ഒരു വിധം മുകളിൽ എത്തിച്ചു.. എന്നാൽ പൂർണമായിട്ട് പുറത്തെടുക്കാനും പറ്റിയില്ല. കൃത്യമായി പറഞ്ഞാൽ അവളുടെ ചന്തികൾക്ക് ഇടയിൽ ആണ് എന്റെ മുഖം ഇപ്പോൾ.. അവളെ കാൽ കൊണ്ട് ഞാൻ വരിഞ്ഞത്
💬 Comments
View all comments