Chapter Title : ടോക്സിക് 3 [സാത്യകി]
പരിചയം ഉള്ള പഴങ്ങൾ ഒന്നുമല്ല. ഏതോ കാട്ട് ഫലം ആണ്. വിശപ്പ് അടക്കാൻ തല്ക്കാലം ഇത് മതിയാകും.. ചില്ലകൾ കുറച്ചു താഴ്ന്നു ആണ്. അത് കൊണ്ട് എറിഞ്ഞു പഴം വീഴ്ത്താം. കുറച്ചു ഒക്കെ ചാടി പിടിച്ചു ചില്ല വളച്ചു പറിക്കാം..
'അതിൽ വിഷം വല്ലോം ഉണ്ടാകും..'
പഴം കഴിക്കാനുള്ള എന്റെ തീരുമാനത്തെ അവൾ എതിർത്തു
'കുരങ്ങൻ തിന്നുന്നത് ആണ് ഇത്. അപ്പോൾ നമുക്കും തിന്നാം..'
ഞാൻ പറഞ്ഞു
'എനിക്ക് വേണ്ട..'
അവൾ പറഞ്ഞു
'വേണ്ടേൽ വേണ്ട. എനിക്ക് നല്ല വിശപ്പുണ്ട്..'
ഞാൻ പഴം പറിച്ചു കഴിക്കാൻ തുടങ്ങി. അവൾക്ക് പഴങ്ങൾ നീട്ടിയെങ്കിലും അവളത് വാങ്ങിയില്ല.. പ്രത്യേകിച്ച് ഒരു രുചിയും എനിക്ക് തോന്നിയില്ല. എന്നാലും വിശപ്പ് മാറി കിട്ടുമല്ലോ.. ഞാൻ ആ പഴം കഴിക്കാൻ തുടങ്ങി..
'കുറച്ചു കഴിക്ക്.. വെള്ളം കുടിച്ചത് പോലെ ഇതും ഓവർ ആക്കരുത്. അതിന്നൂടെ എനിക്ക് കൂട്ട് വന്നു നിക്കാൻ കഴിയത്തില്ല..'
എന്റെ കഴിപ്പ് കണ്ടു അമർഷത്തോടെ അവൾ പറഞ്ഞു. ഉള്ളിൽ വിശപ്പ് കിടന്നു തിളയ്ക്കുമ്പോ കൂടെ ഇരിക്കുന്നവൻ വെട്ടി വിഴുങ്ങുന്ന കാണുമ്പോൾ അവൾക്ക് അമർഷം തോന്നാം. പഴം കഴിക്കുന്നത് ഒരു നല്ല ഐഡിയ അല്ലെന്ന് തോന്നിയത് കൊണ്ട് അത് കഴിക്കാനും വയ്യ..
'ഇത് കഴിക്കാതെ അധികം ദൂരം ഒന്നും നമ്മൾ നടക്കാൻ പോണില്ല. എവിടേലും തളർന്നു വീഴും.. എനിക്ക് ഇപ്പോൾ ജീവൻ ആണ് വലുത്..'
ഞാൻ പറഞ്ഞു
'ഞാൻ തളർന്നു വീഴൊന്നും ഇല്ല..'
അവൾ പറഞ്ഞു.
ഞാൻ കഴിപ്പ് തുടർന്നു. അവൾ ആണേൽ ഞാൻ കഴിക്കുന്നത് ആർത്തിയോടെ നോക്കുന്നുമുണ്ട്. എന്നാൽ ആ പഴത്തോട്
💬 Comments
View all comments