Chapter Title : ടോക്സിക് 3 [സാത്യകി]
അവൾക്ക് ഒട്ട് കഴിക്കാൻ താല്പര്യവും ഇല്ല
'കയ്പ്പ് ഉണ്ടോ അതിന്..?
അവൾ എന്നോട് ഒരു സംശയം പോലെ ചോദിച്ചു
'കയ്യ്പ്പും ഇല്ല രുചിയും ഇല്ല.. കുറച്ചു കഴിച്ചു നോക്ക്. നീ കരുതുന്ന പോലെ വിഷം ഒന്നുമില്ല..'
ഞാൻ ഒരു പഴം അവൾക്ക് നേരെ നീട്ടി
'എനിക്ക് വേണ്ട..'
ചെറിയ ചാഞ്ചാട്ടം ഉണ്ടെങ്കിലും അവൾ പഴയ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു..
'നല്ല വിശപ്പ് ഉണ്ടെന്ന് എനിക്ക് അറിയാം.. ഇത് കഴിക്ക്..'
ഞാൻ പഴം വീണ്ടും നീട്ടി അവളോട് പറഞ്ഞു
'എനിക്ക് വിശപ്പ് ഒന്നൂല്ല..'
അവൾ പറഞ്ഞു
നുണ പറഞ്ഞു അടുത്ത നിമിഷം തന്നെ അവളുടെ പിടി വീണു. വിശപ്പ് ഇല്ലെന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം അവളുടെ വയറ്റിൽ നിന്നൊരു ശബ്ദം വന്നു.. വയർ കാലി ആയി കിടക്കുമ്പോ ഇടയ്ക്ക് ഉണ്ടാകുന്ന സൗണ്ട് ആണ്..
'എന്താ ഇപ്പോൾ ഒരു സൗണ്ട് കേട്ടത്...?
അവളുടെ വയറ്റിൽ നിന്ന് ഗുളുഗുളു സൗണ്ട് കേട്ട് ഞാൻ ചോദിച്ചു..
'എന്ത് സൗണ്ട്...?
വയറ്റിൽ നിന്ന് ഗുളുഗുളു കേൾക്കാൻ തുടങ്ങിയപ്പോ അവളുടെ കൃത്രിമ ഗൗരവം പൊഴിഞ്ഞു വീണു.. എന്നാലും പിടികൊടുക്കാതെ ഒന്നും അറിയാത്ത പോലെ അവൾ അഭിനയിച്ചു..
'നീ കേട്ടില്ലേ..? ഗുളുഗുളു എന്നൊരു സൗണ്ട്.. നിന്റെ അടുത്ത് നിന്നാണ്..'
ഞാൻ അവൾ ഇരിക്കുന്ന അവിടെ എന്തോ ഉള്ളെന്ന രീതിയിൽ നോക്കി.. കാര്യം മനസിലായി എങ്കിലും അവളെ ഇങ്ങനെ വട്ടാക്കുന്നത് ഒരു രസമുണ്ട്..
'ഇവിടെ ഒന്നും അങ്ങനെ സൗണ്ട് ഇല്ല.. നിനക്ക് തോന്നുന്നത് ആണ്..'
അവൾ കള്ളത്തരം വിടാതെ പറഞ്ഞു
'ഇല്ല.. ദേ ഇപ്പോൾ കൂടി കേട്ടു..
💬 Comments
View all comments