0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 192.3K

ഗുളുഗുൾ ഗുളുഗുൽ എന്ന്..'

ഞാൻ വീണ്ടും പറഞ്ഞു

'അത്... അത് ആ പക്ഷിയാ..'

കള്ളത്തരം പൊളിഞ്ഞു എങ്കിലും വയറ്റിൽ ഗുളുഗുളു എടുക്കുന്നു എന്ന കാര്യം ഏറ്റെടുക്കാൻ മടിച്ചു കൊണ്ട് അവൾ മേലേ കൊമ്പിൽ ഇരിക്കുന്ന കിളിയെ നോക്കി പറഞ്ഞു..

'ആ കിളി ആണോ ഈ സൗണ്ട് ഉണ്ടാക്കിയെ..?

ഞാൻ അവളോട് ചോദിച്ചു

'അതേ..'

നിഷ്കളങ്കമായ ഒരു പരുങ്ങലിൽ അവൾ പറഞ്ഞു

'ഓ.. അത് ബുൾബുൾ പക്ഷി ആണ്.. അതാണ് ഒരു ഗുൾഗുൾ ശബ്ദം അതിന്..'

ഞാൻ അവളെ ആക്കി പറഞ്ഞു.. അവൾ പെട്ടന്ന് മുഖം തിരിച്ചു ഇരുന്നു ...

'ബുൾബുള്ളിന് പഴം വേണോ..? ഇന്നാ പഴം.. ഇനി ശബ്ദിക്കരുത്..'

ഞാൻ പഴം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..

പെട്ടന്ന് അവൾ തല ചെരിച്ചു എന്നെ നോക്കി. അപ്പോൾ ഞാൻ പെട്ടന്ന് കൈ ഉയർത്തി പഴം ആ പക്ഷിക്ക് നേരെയാക്കി.. പക്ഷിയോട് എന്ന രീതിയിൽ തന്നെ ഞാൻ പിന്നെയും സംസാരിച്ചു

'ബുൾബുൾ.. ഇപ്പോൾ പഴം തിന്നില്ലേൽ പിന്നെ വിശക്കുമ്പോൾ പഴമുള്ള മരം മുന്നിൽ പെടണമെന്നില്ല കേട്ടോ.. അപ്പോൾ വല്ല പുഴുവിനെയും മണ്ണിരയെയും ഒക്കെ തിന്ന് വിശപ്പ് അടക്കേണ്ടി വരും.. ഞാൻ പറഞ്ഞേക്കാം..'

പക്ഷിയെ നോക്കി ഞാൻ പറഞ്ഞത് അവൾക്ക് ശരിക്ക് കൊണ്ടു. ആ ഒരു സാഹചര്യം മുന്നിൽ വന്നേക്കും എന്ന ഭയത്താൽ ആ പഴം തിന്നാൻ അവൾ നിർബന്ധിത ആയി..

എന്റെ കൈയിൽ നിന്ന് വലിയ താല്പര്യം ഇല്ലാത്ത പോലെ ആ പഴം വാങ്ങി അവൾ പതിയെ കടിച്ചു. കടിക്കുന്നതിന് മുമ്പ് തന്നെ എന്തോ വലിയ ചവർപ്പ്

💬 Comments

View all comments