Chapter Title : ടോക്സിക് 3 [സാത്യകി]
ഉണ്ടെന്ന ഭാവത്തിൽ ആണ് അവൾ കടിച്ചത്. ഞാൻ ആണെങ്കിൽ വലിയ മധുരം കഴിക്കുന്ന ഭാവത്തിൽ കഴിക്കാനും തുടങ്ങി.. ഇവിനിതെന്തൊരു മൈരൻ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. ആദ്യത്തെ രണ്ട് കടി കഴിഞ്ഞപ്പോ പഴത്തിന്റെ രുചി അവൾക്ക് മനസിലായി. വലിയ പ്രശ്നം ഇല്ലെന്ന് തോന്നിയപ്പോ അവളും എന്നെ പോലെ പഴം വെട്ടി അടിക്കാൻ തുടങ്ങി.. രണ്ടെണ്ണം തിന്ന് കഴിഞ്ഞു എന്നേക്കാൾ ആർത്തിയോടെ പഴം കടിച്ചു പറിക്കുന്ന അവളെ ആണ് ഞാൻ പിന്നേ കണ്ടത്.. പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു .
പഴം കഴിച്ചു വിശപ്പടക്കി കുറച്ചു നേരം വിശ്രമിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. കുറച്ചു പഴം പോക്കറ്റിൽ ഞങ്ങൾ കരുതിയിരുന്നു.. ഇത്രയും നേരം ഉണ്ടായിരുന്ന ഒരു അകൽച്ച പതിയെ അവളിൽ നിന്ന് മാറുന്നത് ഞാൻ അറിഞ്ഞു. ഇപ്പോൾ അധികം കലിപ്പ് ഇടാതെ ആണ് എന്നോട് സംസാരിക്കുന്നത്..
'അപ്പോൾ ശരിക്കുള്ള പേര് എന്നോട് പറയാനുള്ള യാതൊരു ഉദ്ദേശവും ഇല്ല..?
സൗഹൃദം കാണിച്ചു തുടങ്ങി എങ്കിലും പേര് തരാൻ മാത്രമുള്ള സന്മനസ്സ് അവൾക്ക് വന്നിട്ടില്ല.. ക്രെഡിറ്റ് കാർഡ് നമ്പർ ചോദിക്കുന്നത് പോലെ ആണ് ഇവൾ പേര് ചോദിക്കുമ്പോ പ്രതികരിക്കുന്നത്.. ഇത്രയും രഹസ്യമായി സ്വന്തം ഐഡന്റിറ്റി മറച്ചു വയ്ക്കണം എങ്കിൽ ഇവളാരാ.. വല്ല പാകിസ്ഥാൻകാരിയോ കംഗ്ലാദേശ്കാരിയോ വല്ലോം ആണോ..? മലയാളി അല്ലെന്ന് ഒരു സംശയം എനിക്കുണ്ട്.. എന്തായാലും സ്വന്തം ഐഡന്റിറ്റി മറച്ചു വയ്ക്കാൻ അവൾ ഏത് അറ്റം വരെയും പോകും. അല്ലാതെ പിന്നെ ആരെങ്കിലും പോലീസ് വരുമ്പോൾ ഫോണും പേഴ്സും എടുത്തു പുഴയിൽ എറിയുമോ..?
'പേരിട്ടിട്ടില്ല ...'
എന്നെ
💬 Comments
View all comments