Chapter Title : ടോക്സിക് 3 [സാത്യകി]
കളിയാക്കുന്ന പോലെ അവൾ വീണ്ടും മറുപടി തന്നു. പക്ഷെ ഇത്തവണ അവളെ വെറുതെ വിടാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു..
'എന്നാൽ ഞാൻ ഇടാം ഒരെണ്ണം.. നിനക്ക് പറ്റിയ പേര്....- ബുൾബുൾ.. ആഹ് അത് കൊള്ളാം..'
ഞാൻ അവളെ ഇറിറ്റേറ്റ് ചെയ്യാൻ വെറുതെ ഒരു പേര് പറഞ്ഞു
'എന്ത്...?
അവൾ തല വെട്ടിച്ചു പെട്ടന്ന് എന്നെ നോക്കി..
'ബുൾബുൾ.. ആ പക്ഷി.. വയറ്റിൽ നിന്ന് ഗുൾഗുൾ സൗണ്ട് ഉണ്ടാക്കുന്ന പക്ഷി...'
ഞാൻ കളിയാക്കി സംസാരിച്ചു. അത് മൂപ്പത്തിക്ക് ശരിക്ക് കൊണ്ടു
'അത് നിന്റെ മറ്റവളെ പോയി വിളിച്ചാൽ മതി.. എന്നെ വിളിക്കണ്ട..'
സൗഹൃദഭാവം മാറി അവൾ വീണ്ടും ഭീകരി ആയി. പക്ഷെ ഇത്തവണ കയ്യാങ്കളി ആയില്ല
'ഞാൻ വിളിക്കും.. നീയെന്നെ ഇത്രയും നേരം ഇഡിയറ്റ് എന്ന് വിളിച്ചത് എന്നോട് ചോദിച്ചിട്ട് അല്ലല്ലോ.. അപ്പോൾ നിന്നേ എനിക്ക് ഇഷ്ടമുള്ളത് ഞാനും വിളിക്കും...'
ഞാൻ പറഞ്ഞു..
'നിന്റെ കൂടെ ഇനി ഞാൻ എങ്ങോട്ടും ഇല്ല. എന്റെ കൈകണ്ടിച്ചിട്ട് ആയാലും ഞാൻ വേറെ വഴിക്ക് പൊക്കോളാം..'
അവൾ അരിശത്തോടെ പറഞ്ഞു
'വോ.. അടുത്ത വളവിൽ പിച്ചാത്തി വിൽക്കുന്ന കടയുണ്ട്.. അവിടെ നിന്ന് കത്തി വാങ്ങി കണ്ടിക്കാം..'
ഞാൻ പറഞ്ഞു..
അവൾ ദേഷ്യത്തോടെ വേഗത്തിൽ മുന്നോട്ടു നടന്നു...
വഴക്കും സൗഹൃദവും മാറി മാറി വന്നു.. പക്ഷെ കാട് ഇപ്പോളും ഞങ്ങളോട് കനിഞ്ഞില്ല. കാടിനു ഒരറ്റമോ ഇടയിൽ ഒരു റോഡോ കാണാതെ ഞങ്ങൾ വീണ്ടും യാത്ര തുടർന്ന്..
കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ നല്ലത് പോലെ തളർന്നു. അഞ്ചു മിനിറ്റ് കൂടുമ്പോ കൂടുമ്പോ ഇരിക്കണം.. ഇങ്ങനെ
💬 Comments
View all comments