0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 192.7K

നടന്നാൽ അടുത്തൊന്നും വഴിയിൽ എത്തില്ല. ഞാൻ അത് അവളോട് പറഞ്ഞു

'എനിക്ക് വയ്യ..'

അവൾ പറഞ്ഞു

'വയ്യെല് ഞാൻ എടുക്കാം..'

ഞാൻ നല്ല ഉദ്ദേശത്തിൽ ആണ് അത് പറഞ്ഞത്

'എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടേൽ അങ്ങോട്ട്‌ മാറി ഇരി..'

അവൾ എന്തോ വലിയ ദേഷ്യത്തിൽ പറഞ്ഞു

'അങ്ങോട്ട്‌ എങ്ങനെ മാറി ഇരിക്കാൻ ആണ്.. കയ്യിലെ ഈ കോപ്പ് പോകണ്ടേ..?

ഞാൻ ചോദിച്ചു

'എനിക്ക് ഇത് ഇപ്പോൾ ഊരണം. ഇത് ഇട്ടോണ്ട് ഒരടി ഇനി ഞാൻ നടക്കില്ല..'

അവൾ പറഞ്ഞു

'ഇതിന്റെ താക്കോൽ കയ്യിൽ ഉള്ളത് പോലെ ആണല്ലോ നീ പറയുന്നെ.. കല്ല് കൊണ്ടു കുറെ നോക്കിയത് അല്ലേ. പറ്റുന്നില്ലല്ലോ.. പിന്നെ എന്താ ചെയ്യുക..'

ഞാൻ അവളോട് ചോദിച്ചു

'എനിക്ക് അതൊന്നും അറിയണ്ട.. എനിക്ക് ഇനി നിന്റെ കൂടെ നടക്കാൻ പറ്റില്ല..'

അവൾ തീർത്തു പറഞ്ഞു.. ഇത്രയും നേരം തമാശ പോലെ ആണ് അവൾ ഞാനുമായി വഴക്ക് ഇട്ടത്. ഇടയ്ക്ക് സിപ് തുറക്കുന്ന കേസ് വന്നപ്പോ മാത്രമാണ് അവൾ കുറച്ചു ആഗ്രസ്സിവ് ആയത്. ഇപ്പോൾ അതിനേക്കാൾ ദേഷ്യം ആണ് അവൾക്ക്.. ഞാൻ അവളോട് ഇപ്പോൾ അങ്ങനെ വെറുപ്പിക്കുന്ന തരത്തിൽ ഒന്നും പെരുമാറിയിട്ടുമില്ല..

'എന്തിനാ ഇത്രക്ക് റെയ്‌സ് ആകുന്നെ..? കാര്യം പറ നീ..?

ഞാൻ ചോദിച്ചു. പക്ഷെ അപ്പോളും ഒരു കാരണവും ഇല്ലാതെ അവൾ വീണ്ടും ചൂടായി കൊണ്ടിരുന്നു.. കുറച്ചു ആയപ്പോൾ എനിക്ക് ദേഷ്യം വന്നു

'എന്നാൽ നീ ഇവിടെ കിടന്നു ദേഷ്യപ്പെട്.. അല്ലേൽ ഈ ചങ്ങല അടിച്ചു പൊട്ടിക്ക്. എന്നിട്ട് തന്നെ എങ്ങോട്ട് ആണെന്ന് വച്ചാൽ പോ.. ഞാൻ

💬 Comments

View all comments