Chapter Title : ടോക്സിക് 3 [സാത്യകി]
ഇനി എങ്ങോട്ടുമില്ല..'
ഞാൻ അവിടെ ഇരുന്നു. കുറേനേരം ആയിട്ടും ഞാൻ എഴുന്നേൽക്കുകയോ ഒന്നും മിണ്ടുകയോ ചെയ്യാതെ ആയപ്പോൾ അവൾ ഒന്ന് അയഞ്ഞു..
'ഞാൻ മനഃപൂർവം ചൂടായത് അല്ല.. എനിക്കും നിനക്ക് വന്നത് പോലെ വരുന്നു..'
അവൾ പറഞ്ഞത് എനിക്ക് മനസിലായില്ല..
'എന്താണ്..?
ഞാൻ ചോദിച്ചു
അവൾ അതിന് മറുപടി വായ കൊണ്ടല്ല പറഞ്ഞത്. കയ്യിൽ ചെറുവിരൽ മാത്രം ഉയർത്തി കാണിച്ചു കൊണ്ടു "ഒന്നെന്ന്" അവൾ എന്നോട് പറഞ്ഞു.. അപ്പോൾ അതാണ് ദേഷ്യത്തിന്റെ കാരണം.. മൂത്രശങ്ക..
'അത് മര്യാദക്ക് പറഞ്ഞാൽ പോരേ.. ഇങ്ങനെ ചൂടായി വെറുപ്പിക്കണോ..? ഇതൊക്കെ ബേസിക് കാര്യം അല്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഇങ്ങനെ കൈ കൂട്ടി പിടിച്ചു ഞാൻ എങ്ങനാ പോകുക..?
അവൾ നിസ്സഹായതയോടെ എന്നോട് ചോദിച്ചു.. അവൾ ഇത്രയും ലോ ആയി ഞാൻ ഇപ്പോളാണ് കാണുന്നത്. മുമ്പുള്ള ശൂരത്വം ഒന്നും ഇപ്പോൾ ആ മുഖത്തില്ല..
'അതല്ലാതെ ഇപ്പോ എന്താ നമ്മുടെ മുന്നിൽ വഴി..? വേറൊന്നും ചിന്തിക്കേണ്ട.. മൂത്രം പിടിച്ചു വച്ചാൽ പിന്നെ അതിലും വലിയ പ്രശ്നം ഉണ്ടാകും..'
ഞാൻ പറഞ്ഞു
വേറെ വഴി ഒന്നും ഇല്ലാതെ അവൾ അതിന് തയ്യാറായി.. ഒരു മരത്തിന്റെ ചുവട്ടിൽ ഞാൻ തല തിരിച്ചു കൈ വിടർത്തി ഇരുന്നു.. കൈ വിടർത്തി ആ മരത്തിന്റെ എതിർ വശത്ത് അവളും.. ബെൽറ്റ് അഴിക്കാൻ രണ്ട് കൈയ്യും അവൾക്ക് ആവശ്യമായ് വന്നിരുന്നു. ഇപ്പോൾ എന്റെ അവസ്‌ഥ മനസിലായില്ലേ എന്ന മട്ടിൽ ഒരു ഡയലോഗ് അടിക്കണം എന്ന് ഞാൻ കരുതിയത് ആണ്. പിന്നെ ഈ സിറ്റുവേഷനിൽ ഒരു പെണ്ണിനെ കൂടുതൽ തളർത്തുന്നത് ശരിയല്ല
💬 Comments
View all comments