Chapter Title : ടോക്സിക് 3 [സാത്യകി]
എന്നത് കൊണ്ടു ഞാൻ ഒന്നും മിണ്ടിയില്ല..
കൈകൾ വിടർത്തി ആ ഇരിപ്പ് ഞാൻ കുറച്ചു നേരം അധികം അങ്ങനെ ഇരുന്നു. മൂത്രം പോകുന്ന സൗണ്ട് ഒന്നും കേട്ടില്ല. ഇവൾ എന്താ മൂത്രം ഒഴിക്കാൻ അപേക്ഷ വല്ലോം കൊടുത്തിട്ട് ഇരിക്കുവാണോ..? അങ്ങോട്ട് ചോദിക്കാനും പറ്റില്ല. എനിക്ക് ആകെ എന്തോ ചെയ്യണം എന്നറിയാത്ത അവസ്‌ഥ. കുറച്ചു കഴിഞ്ഞപ്പോ അവൾ എഴുന്നേറ്റ്.. മൂത്രം ഒഴിച്ചില്ല എന്ന് എനിക്ക് മനസിലായി..
'ഓക്കേ ആണോ..?
ഞാൻ അവളോട് ചോദിച്ചു
'അല്ല..'
അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
'എന്ത് പറ്റി...?
ഞാൻ ചോദിച്ചു
'അറിയില്ല.. എന്നെ കൊണ്ടു പറ്റുന്നില്ല.. വാ നമുക്ക് പോകാം..'
അവൾ പറഞ്ഞു.. ആ മുഖത്ത് വല്ലാത്ത സങ്കടം ഞാൻ കണ്ടു..
'ഇനി ഇത് വച്ചോണ്ട് നടക്കേണ്ട.. നീ ഒന്ന് കൂടി ട്രൈ ചെയ്യ്..'
ഞാൻ പറഞ്ഞു
'ഞാൻ നോക്കി.. പറ്റുന്നില്ല...'
അവൾ പറഞ്ഞു
'May be അത് ഇങ്ങനെ ഒരു സ്‌ഥലത്തു ആയത് കൊണ്ടാകാം.. ഞാൻ അടുത്ത് ഉള്ളോണ്ടും ആകാം.. ആ ഒരു ബ്ലോക്ക് ആണ് നിന്റെ മനസ്സിൽ.. നീ കുറച്ചു നേരം കണ്ണടച്ചു വേറെ എന്തെങ്കിലും ആലോചിക്ക്.. നിന്റെ വീട്ടിൽ ആണെന്ന് ആലോചിക്ക്.. May be work ആകും..'
ഞാൻ അവളോട് പറഞ്ഞു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞങ്ങൾ വീണ്ടും പഴയ പോലെ മരത്തിനു വട്ടം ഇരുന്നു.. കുറച്ചു നേരത്തേക്ക് ശബ്ദം ഒന്നും ഇല്ലായിരുന്നു. മൊത്തം ഒരു നിശബ്ദത.. കുറച്ചു കഴിഞ്ഞു അതിനെ ഭേദിച്ചു മണ്ണിനു മേലേ വെള്ളം ശക്തിയായി തെറിക്കുന്ന സൗണ്ട് ഞാൻ കേട്ടു..
പാവം..
💬 Comments
View all comments