Chapter Title : ടോക്സിക് 3 [സാത്യകി]
ആയിരുന്നു. പക്ഷെ മോതിരം എടുത്തു കൊണ്ടു വരുന്ന വഴി കള്ളൻ ആണെന്ന് കരുതി ഇവനേ ആളുകൾ കണ്ടു. അപ്പോൾ G spot വച്ചു ഇവന് മോതിരം നഷ്ടമായി. ആദ്യം ഞാൻ കരുതിയത് ഇവനെന്നെ ചതിച്ചു മോതിരം കൈക്കലാക്കി എന്നാണ്.. '
സാം കാളിയെ നോക്കി പറഞ്ഞു
'ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല..'
കാളി പറഞ്ഞു
'മോതിരം ആരുടെ കയ്യിൽ ഉണ്ടെന്നാണ് നിന്റെ സംശയം..?
സാം കാളിയോട് ചോദിച്ചു
'ആരെ വേണമെങ്കിൽ സംസാരിക്കാം. അന്ന് രാത്രി G spot ൽ വന്ന ആരെ വേണമെങ്കിലും.. ആദ്യം എന്നെ തടഞ്ഞ അവനിൽ നിന്ന് തുടങ്ങണം..'
കാളി പറഞ്ഞു
'അവൻ നമ്മുടെ സിനിമകളിൽ വർക്ക് ചെയ്യുന്നവൻ ആണ്. അവരുടെ പിറകെ നമ്മൾ പോയിരുന്നു. അവന് ഒന്നും അറിയില്ല.. അവരിപ്പോളും നമ്മുടെ പടത്തിൽ വർക്ക് ചെയ്യുന്നുണ്ട്.. ചോരക്കല്ല് മോതിരം കയ്യിൽ ഉള്ള ഒരാൾ ഗോവർദ്ധന്റെ തെറിവിളി കേട്ട് ജീവിക്കേണ്ട കാര്യം ഇല്ലല്ലോ..'
ബാലുവിനെ സംശയദൃഷ്ടിയിൽ നിന്ന് ഒഴിവാക്കിയത് സാം പറഞ്ഞു
'എങ്കിൽ ബാക്കി ഉള്ളവരോ..?
കാളി ചോദിച്ചു
'അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ലിസ്റ്റ് എടുത്തത് ആണ്. അവരെ എല്ലാം രഹസ്യമായി നിരീക്ഷിച്ചതുമാണ്.. പക്ഷെ അവരാരും അല്ല..'
സാം പറഞ്ഞു
'ആരാണ് ലിസ്റ്റ് തന്നത്...?
കാളി ചോദിച്ചു
'ടോമി...'
സാം തന്റെ അനിയന്റെ പേര് പറഞ്ഞു
'സംഭവം അറിഞ്ഞു അവിടെ ആദ്യം എത്തിയ ആളുകളിൽ ഒരാൾ ടോമി സാർ അല്ലേ..? ഹോട്ടൽ ആണെങ്കിൽ ടോമി സാറിന്റെ അണ്ടറിലും...?
ടോമിക്ക് നേരെ സംശയം എറിഞ്ഞു കൊണ്ടു കാളി ചോദിച്ചു
'നീ എന്താണ് പറഞ്ഞു വരുന്നത്.
💬 Comments
View all comments