Chapter Title : ടോക്സിക് 3 [സാത്യകി]
ആയിരിക്കാം ജോർജ് സാർ ഇവിടേക്ക് വന്നത്
'ഈ കേസിനു പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ..? അന്വേഷണം സമർ വരെ എത്തിയപ്പോളേക്ക് അവർ അവനെ തീർത്തു.. ഞാൻ ഇവിടെ നേരിട്ട് വന്നു നിങ്ങളോട് ഇത് പറയുന്നത് അബദ്ധത്തിൽ ഒന്നും അവന്റെ പിന്നാലെ അന്വേഷിച്ചു പോയി അതേ വിധി ആകരുത് എന്ന് കരുതി ആണ്. അവന് അർഹിച്ചത് അവന് കിട്ടി...'
ജോർജ് സാർ പറഞ്ഞു
അപ്പോൾ സംശയം ഉണ്ടായിട്ട് അല്ല, സമറിന്റെ മരണം അറിയിക്കാനും ഇതിന് പിന്നിലുള്ള അപകടം മനസിലാക്കി തരാനും ആണ് ജോർജ് സാർ വന്നത്.. ഞങ്ങൾക്ക് ശ്വാസം നോർമൽ ആയത് അപ്പോളാണ്..
'ഞാൻ കരുതി നമ്മളെ പിടിച്ചു അകത്തിടാൻ ആണ് അങ്ങേര് വന്നത് എന്ന്.. നമ്മളാണ് ഇതിന് പിന്നിലെന്ന് പുള്ളിക്ക് മനസിലായിട്ടില്ല..'
സാർ പോയി കഴിഞ്ഞു സുനി എന്നോട് പറഞ്ഞു
'ഞാൻ കരുതി എല്ലാം കഴിഞ്ഞെന്ന്..'
ഞാൻ പറഞ്ഞു
പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല.. എല്ലാം ആരംഭിച്ചിട്ടേ ഉള്ളായിരുന്നു. മുന്നോട്ടു സംഭവിക്കാൻ പോകുന്ന രക്തച്ചൊരിച്ചിലിന്റെ ഒരു തുടക്കം മാത്രം ആയിരുന്നു സമർ. ഇനി തുടരാൻ പോകുന്ന ആ ദുരന്തപരമ്പരയിലെ ഓരോ കണ്ണികൾ ആയിരുന്നു ഞാനും സുനിയും.. അത് കൊണ്ട് തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞങ്ങൾ അതിലേക്ക് എത്തും..
മരിച്ച സമറിന്റെ ചടങ്ങിൽ അന്ന് കൂടെ ഉണ്ടായിരുന്ന ആൾ വരുമെന്ന് ഞാനും സുനിയും കരുതി. പക്ഷെ അത് ഉണ്ടായില്ല. ആ വഴിയും ഞങ്ങൾക്ക് മുന്നിൽ തുറന്നില്ല. ഒരിക്കൽ കൂടി ഞങ്ങൾ നിസ്സഹായരായി
'എന്താണ്.. രണ്ട് ദിവസം കണ്ടില്ലല്ലോ...?
അടുത്ത ദിവസം ഷൂട്ടിംഗ്
💬 Comments
View all comments