Chapter Title : ടോക്സിക് 3 [സാത്യകി]
ന് ചെന്നപ്പോ ഹിമ എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ചു. എന്റെ പേരൊക്കെ ഓർത്തിരിക്കാൻ മാത്രം പരിചയം ഇപ്പോൾ അവൾക്ക് എന്നോട് ഉണ്ട്.
'കുറച്ചു ബിസി ആയിരുന്നു..'
ഞാൻ പറഞ്ഞു
'ആഹ് ആണോ.. ഇവിടെ ആണേൽ രണ്ട് ദിവസം ആയിട്ട് എല്ലാരും എന്നോട് എന്തോ weird ആയി പെരുമാറുന്ന പോലെ തോന്നി. നീയും അത് പോലെ ആണോ എന്നറിയാൻ വേണ്ടി ചോദിച്ചത് ആണ്..'
എന്നോട് അടുപ്പം ഉള്ളത് പോലെ ആണ് ഹിമ സംസാരിച്ചത്
'Weird ആയിട്ടോ..? അതെന്ത് അങ്ങനെ തോന്നിയെ..?
ഞാൻ ചോദിച്ചു
' അറിയില്ല.. എനിക്ക് തോന്നിയത് ആകാം. മുമ്പൊക്കെ കാണുമ്പോ എല്ലാവരും മിണ്ടുകയും ചിരിക്കുകയും എങ്കിലും ചെയ്യുമായിരുന്നു. ഇപ്പോ എന്തോ മനസ്സിൽ വച്ചു ഗ്യാപ് ഇടുന്നത് പോലെ..'
ഹിമ പറഞ്ഞു. സെറ്റിൽ അവൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നുന്നു
'മുമ്പ് എന്ന് പറഞ്ഞാൽ..? എന്ത് സംഭവിച്ചു അതിനിടക്ക്..?
ഞാൻ ചോദിച്ചു
'അങ്ങനെ ഒന്നും ഉണ്ടായില്ല. രണ്ട് ദിവസം മുമ്പ് എനിക്ക് ഉള്ള costume ൽ ഒരു change വന്നു. കുറച്ചു വളഗർ ഡ്രസ്സ് ആയിരുന്നു. ഞാൻ അത് ഇടില്ല എന്ന് പറഞ്ഞു. ഇനി അതാണോ പ്രശ്നം എന്ന് എനിക്ക് അറിയില്ല..'
ഹിമ പറഞ്ഞു
' അങ്ങനെ ഒരു സംഭവം ഞാൻ കേട്ടില്ല..'
ഞാൻ പറഞ്ഞു
'ചിലപ്പോൾ എനിക്ക് തോന്നിയത് ആകും. എന്തായാലും രോഹൻ അപ്പോൾ തന്നെ വന്നു costume ഡിസൈനറോട് സംസാരിച്ചു എന്റെ costume ചേഞ്ച് ആക്കിയിരുന്നു. അത് കഴിഞ്ഞു ആണ് എനിക്ക് ഇങ്ങനെ തോന്നി തുടങ്ങിയത്..'
ഹിമ പറഞ്ഞു
'രോഹൻ വന്നു costume മാറ്റിയോ..?
💬 Comments
View all comments