0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 165.4K

ഞാൻ സംശയത്തോടെ ചോദിച്ചു. തക്കം കിട്ടിയാൽ നായികയെ ഷഡി ഇടാതെ അഭിനയിപ്പിക്കാൻ നോക്കുന്നവൻ ആണ് ഇപ്പോ ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല

'അതേ. ഇനി അത് കൊണ്ട് ഞാൻ അഹങ്കാരി ആണെന്ന് എല്ലാവർക്കും തോന്നിയത് ആകുമോ..? ഇത്തരം ഡ്രസ്സ്‌ ഒന്നും ഇടില്ല എന്ന് ഉറപ്പ് ഉള്ളോണ്ടാണ് ഞാൻ ഇതിൽ അഭിനയിക്കാൻ റെഡി ആയത് തന്നെ..'

ഹിമ പറഞ്ഞു

അപ്പോൾ എല്ലാവരും ഹിമയെ വല്ലാത്ത രീതിയിൽ നോക്കുന്നത് വെറുതെ അല്ല. രോഹന്റെ ഈ പ്രവൃത്തി എന്നിൽ അത്ഭുതം സൃഷ്ടിച്ചത് പോലെ എല്ലാവരിലും അത്ഭുതം ഉണ്ടാക്കി കാണണം. ഹിമ അറക്കാൻ പോകുന്ന നേർച്ച കോഴി ആണെന്ന് എല്ലാവർക്കും അറിയാം. രോഹന്റെ കഴുകൻ കണ്ണുകൾ ഹിമയ്ക്ക് മേലേ വീണത് അവളൊഴിച്ചു എല്ലാവരും അറിഞ്ഞു കഴിഞ്ഞു.. പക്ഷെ എനിക്ക് അത് അവളോട് പറയാൻ കഴിഞ്ഞില്ല

'മീനാക്ഷിയുടെ... കാര്യത്തിൽ....?

മീനുവിന്റെ കേസിനെ കുറിച്ച് ഹിമ എന്നോട് ചോദിച്ചു

'മ്ഹ്മ്..'

ഇല്ല എന്ന അർഥത്തിൽ ഞാൻ മൂളി

'ഞാൻ ഹരിയെ പല തവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. അവൻ കാൾ കണ്ടിട്ട് പോലും ഒന്ന് തിരിച്ചു വിളിക്കുന്നില്ല..'

ഹിമ പറഞ്ഞു..

അപ്പോളാണ് കഥയിലെ ആ ഭാഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. മീനാക്ഷിയുടെ തിരോധനത്തിന് പിന്നിൽ ആരാണെങ്കിലും അവർ പോലീസിനും മീഡിയയ്ക്കും എല്ലാം വിലങ്ങു ഇട്ടിട്ടുണ്ട്. അപ്പോൾ യൂട്യൂബർ ആയ ഹരിയ്ക്കും അത് പോലെ എന്തെങ്കിലും ഭീഷണി വന്നു കാണണം. അവനിൽ നിന്ന് എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ.. അതൊരുപക്ഷെ മീനുവിലേക്ക് ഞങ്ങളെ എത്തിച്ചേക്കും..

ഈ ഐഡിയ ഞാൻ സുനിയോട് പറഞ്ഞു.. സമറിന്റെ

💬 Comments

View all comments