0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 166K

കാര്യത്തിൽ ഞങ്ങൾക്ക് ചെറിയ പിഴവ് സംഭവിച്ചിരുന്നു. അത് ഞങ്ങളുടെ ആദ്യത്തെ attempt ആയിരുന്നു. മാത്രം അല്ല അപ്രതീക്ഷിതമായി എത്തിയ രണ്ട് അതിഥികൾ കൂടി ഉള്ളത് കൊണ്ടാണ് സമറിൽ നിന്ന് ഞങ്ങൾക്ക് ഒന്നും കിട്ടാതെ ഇരുന്നത്. ഹരിയുടെ കാര്യത്തിൽ അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു..

സത്യം പറഞ്ഞാൽ സമറിനെ തൂക്കിയതിലും വളരെ എളുപ്പം ആയിരുന്നു ഹരി. ആളൊരു പേടിത്തൊണ്ടൻ ആയത് കൊണ്ട് വലിയ പ്രതിരോധം ഒന്നും അവനിൽ നിന്ന് ഉണ്ടായില്ല.. കറന്റ്‌ കളഞ്ഞു മുഴുവൻ ഇരുട്ട് ആയ മുറിയിൽ വച്ചാണ് ഹരിയെ ഞങ്ങൾ കടന്നു പിടിച്ചത്.. അധികം നോവിക്കാതെ തന്നെ എല്ലാം പറയുന്ന കൂട്ടത്തിൽ ആയിരുന്നു ഹരി

'മീനാക്ഷി എന്ന കുട്ടിയുടെ കിഡ്നാപ്പിനെ കുറിച്ച് നീ ഇട്ട വീഡിയോ എന്തിന് ഡിലീറ്റ് ചെയ്തു..?

സുനി ആണ് ചോദ്യങ്ങൾ എല്ലാം ചോദിച്ചത്.. എന്റെ ശബ്ദം അവൻ തീർച്ചറിയരുത്

'നിങ്ങൾ പറഞ്ഞിട്ടല്ലേ ഡിലീറ്റ് ചെയ്തത്.. അതും ഇപ്പോൾ എന്റെ കുഴപ്പം ആയോ..?

പേടിച്ചു വിറച്ചു കൊണ്ട് ഹരി ചോദിച്ചു

'നിന്നോട് വീഡിയോ കളയാൻ പറഞ്ഞവർ അല്ല ഞങ്ങൾ.. ആ പറഞ്ഞവർ ആരാണെന്ന് അറിയാൻ വന്നവർ ആണ് ഞങ്ങൾ..'

സുനി പറഞ്ഞു

'നിങ്ങൾക്ക് പരസ്പരം പ്രശ്നം ഉണ്ടെങ്കിൽ അതിന് ഇടയിൽ എന്തിനാണ് വന്നു എന്നെ തല്ലുന്നത്...?

പാവം ഹരി പേടിച്ചു കരയാൻ തുടങ്ങി

'നീ കരയാതെ.. ഞങ്ങൾ ഒന്നും ചെയ്തു തുടങ്ങിയില്ലല്ലോ..'

സുനി അവനെ പേടിപ്പിച്ചു

'സത്യം ആയും എനിക്ക് ഒന്നും അറിയില്ല.. ജോൺസൺ സാർ പറഞ്ഞിട്ട് ആണ് ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തത്..'

ഹരി ഒടുവിൽ ഒരു പേര് ഞങ്ങൾക്ക്

💬 Comments

View all comments