Chapter Title : ടോക്സിക് 3 [സാത്യകി]
മുന്നിൽ ഇട്ടു
'ഏത് ജോൺസൺ..?
സുനി ചോദിച്ചു
'ഡിസിപി ജോൺസൺ സാർ.. എന്റെ പേരിൽ ഒരു പഴയ കഞ്ചാവ് കേസ് ഉണ്ടായിരുന്നു. ആ വീഡിയോ കളഞ്ഞില്ല എങ്കിൽ അത് കുത്തിപ്പൊക്കും എന്ന് ജോൺസൺ സാർ പറഞ്ഞു..'
ഹരി പറഞ്ഞു..
ഡിസിപി ജോൺസൺ. അത് ചെറിയ മീനല്ല.. ചമ്പാരൻ കുടുംബത്തിലെ മരുമകൻ ആണ്. സാമൂവൽ ചമ്പാരന്റെ മകൾ റിബയുടെ ഭർത്താവ്.. പോരാത്തതിന് ആൾ ഡിസിപിയും.. ഞങ്ങളുടെ അടുത്ത ലക്ഷ്യം അത്ര എളുപ്പം അല്ലായിരുന്നു
'നിനക്ക് പേടി ഉണ്ടോ..?
തിരിച്ചു റൂമിൽ എത്തി കഴിഞ്ഞു ഞാൻ സുനിയോട് ചോദിച്ചു
'പേടി ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്..'
അവൻ പറഞ്ഞു
'നമ്മൾ ഇത് വരെ കളിച്ച പോലെ അല്ല. ഇത് പോലീസ് ആണ്.. ചമ്പാരൻ ഫാമിലി ആണ്. ഒന്ന് പിഴച്ചാൽ നമ്മുടെ കുടുംബം അടക്കം അവന്മാർ കുളം തോണ്ടും..'
ഞാൻ പറഞ്ഞു
'നീ അതിനെ കുറിച്ച് ഒക്കെ സംസാരിക്കാൻ തുടങ്ങിയാൽ എന്റെ ഉള്ള ധൈര്യം കൂടെ ചോർന്നു പോകും..'
സുനി പറഞ്ഞു
'ഇറങ്ങി തിരിക്കുന്നതിനു മുമ്പ് നമ്മൾ ആലോചിക്കേണ്ടെ ഒന്ന് തെറ്റിയാൽ എന്താണ് നഷ്ടം ആകുന്നതു എന്ന്...?
'എനിക്കോ നിനക്കോ ഇനി ഇരിപ്പ് ഉറയ്ക്കില്ല.. കിടന്നാൽ ഉറക്കം വരില്ല.. ജോൺസണിന് മീനുവിനെ കുറിച്ച് എന്തോ അറിയാമെന്ന കാര്യം നമ്മൾ മനസിലാക്കി കഴിഞ്ഞു. ഇനി അവനെ വെറുതെ വിട്ടാൽ ജീവിതകാലം മുഴുവൻ നമ്മൾ അതോർത്തു പശ്ചാത്തപിക്കും..'
ഈ സമയത്തു സുനി എന്നേക്കാൾ വ്യക്തതയോടെ സംസാരിക്കുന്നുണ്ട്.. എന്നേക്കാൾ ധൈര്യം അവനുണ്ടെന്ന് എനിക്ക് തോന്നി..
'സോ.. നമ്മൾ ജോൺസനെ തൂക്കുന്നു.. അല്ലേ..?
ഞാൻ സുനിയോട് ചോദിച്ചു
'അതേ..'
💬 Comments
View all comments