0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 166K

ഉറച്ച വാക്കോടെ സുനി എഴുന്നേറ്റു

ഒരാളെ തൂക്കാൻ രണ്ട് തവണത്തെ എക്സ്പീരിയൻസ് ഞങ്ങൾക്ക് ഉണ്ട്. അതിന്റെ കോൺഫിഡൻസ് ഞങ്ങൾക്ക് ഉണ്ട്. എന്നാലും വളരെ സൂക്ഷിച്ചു ആണ് ഞങ്ങൾ ഓരോന്ന് പ്ലാൻ ചെയ്തത്. സംഗതി കൈ വിട്ടു പോയാലും ഞങ്ങളെ ഒരിക്കലും തിരിച്ചറിയരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾക്ക് അതിനുള്ള അവസരം ഒത്തു വന്നു.. ജോൺസന്റെ വീട്ടിൽ വച്ചു തന്നെ ആയിരുന്നു ആ അവസരം

ആ സമയത്ത് വീട്ടിൽ ജോൺസൺ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. ജോൺസന്റെ മുഖം ഒരു കറുത്ത തുണി കൊണ്ട് മൂടി ആണ് ഞങ്ങൾ ആക്രമണം സ്റ്റാർട്ട്‌ ചെയ്തത്. അത് കൊണ്ട് ഞങ്ങൾ ആരാണെന്ന് അവന് മനസിലാക്കാൻ കഴിയില്ല..

പോലീസ് ആയത് കൊണ്ട് തന്നെ അതിന്റെ ഒരു പ്രതിരോധം ജോൺസന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു. അത് ഞങ്ങൾ പ്രതീക്ഷിച്ചത് ആണ്. മോതിരത്തിന്റെ ശക്തിയിൽ ഞാൻ അയാളെ ശക്തമായി ഞെരുക്കി.. ശ്വാസം കിട്ടാതെ പിടയുമ്പോളും ജോൺസൺ ഞങ്ങളെ പ്രതിരോധിക്കാൻ നോക്കുന്നുണ്ടായിരുന്നു.. ഒടുവിൽ അയാളുടെ പ്രതിരോധം നിലച്ചപ്പോ ഞാൻ മെല്ലെ എന്റെ കൈ അയാളുടെ കഴുത്തിൽ നിന്നും എടുത്തു.. അപ്പോളാണ് മറ്റൊരു തിരിച്ചടി ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.. ജോൺസന്റെ ബോധം പോയി.. എന്തെങ്കിലും ചോദിച്ചു അറിയണം എങ്കിൽ ഇനി ബോധം വരണം ഇയാൾക്ക്..

'ഭാഗ്യം ചത്തിട്ടില്ല..'

മൂക്കിൽ വിരൽ വച്ചു സുനി അയാളുടെ ശ്വാസം പരിശോധിച്ച്

'കോപ്പ്.. ഇവനേ കൊണ്ട് ഇനി എങ്ങനെ സംസാരിപ്പിക്കും..?

ഞാൻ ചോദിച്ചു

'നീ ഒന്ന് മയത്തിൽ പിടിക്കണ്ടേ.. കുറച്ചു കൂടി കഴിഞ്ഞാൽ ഇയാൾ

💬 Comments

View all comments