Chapter Title : ടോക്സിക് 3 [സാത്യകി]
ചത്തേനെ..'
സുനി പറഞ്ഞു
'എടാ അത് എനിക്ക് എങ്ങനെ അറിയാം. എന്റെ ബലം ആണെങ്കിൽ അല്ലേ എനിക്കൊരു ഐഡിയ ഉള്ളു. ഇത് ഞാൻ സാധാരണ ബലം മാത്രമേ കൊടുത്തുള്ളൂ.. ആ മോതിരത്തിന്റെ പവർ ആണ് ഇത്..'
ഞാൻ പറഞ്ഞു
'അത് പോട്ടെ.. ഇനി എന്ത് ചെയ്യും. ഇവിടെ വെയിറ്റ് ചെയ്യണോ..? അതോ ഇയാളെ വേറെ എങ്ങോട്ട് എങ്കിലും മാറ്റണോ..?
സുനി ചോദിച്ചു
'ഇവിടെ സേഫ് അല്ല. ആരെങ്കിലും വന്നാൽ എല്ലാം പൊളിയും. എവിടെ എങ്കിലും ഇയാളെ പൂട്ടിയിടാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കണം..'
ഞാൻ പറഞ്ഞു
'അതിപ്പോ ഈ സമയത്തു നമ്മൾ എങ്ങനെ കണ്ടു പിടിക്കും..?
സുനി ചോദിച്ചു
'കണ്ടു പിടിച്ചേ പറ്റൂ..'
ഞാൻ പറഞ്ഞു
ഈ സമയത്തു ജോൺസന്റെ ഫോൺ കിടന്നു റിംഗ് ചെയ്യാൻ തുടങ്ങി. കുറേ നേരമായി അത് റിംഗ് ചെയ്യുന്നു. സംഘട്ടനത്തിന്റെ ഇടയിൽ ഞങ്ങൾ അത് കാര്യം ആക്കിയില്ല
'ആരാടാ കിടന്നു വിളിക്കുന്നെ..? അതൊന്ന് ഓഫ് ആക്കു..'
ഞാൻ സുനിയോട് പറഞ്ഞു
'ഓഫ് ആക്കാൻ വരട്ടെ.. ഈ ഫോണിൽ എന്തെങ്കിലും ഉണ്ടോ എന്ന് ആദ്യം നോക്കാം..'
റിംഗ് നിന്ന ഫോണ് എടുത്തു സുനി ജോൺസന്റെ അടുത്ത് കൊണ്ട് ചെന്നു. എന്നിട്ട് അയാളുടെ വിരൽ വച്ചു ലോക്ക് മാറ്റി..
'ഏതോ നോബി ആണ് വിളിക്കുന്നത്.. അയാൾ മെസ്സേജ് ഇട്ടിട്ടുമുണ്ട്.. എന്തോ ഇമ്പോർട്ടന്റ് കാര്യം ആണ്.. ഫോൺ എടുക്കാൻ പറഞ്ഞു..'
സുനി പറഞ്ഞു
'എടുക്കാതെ ഇരുന്നാൽ അയാൾക്ക് സംശയം ആകുമോ..? എടുത്തു കാര്യം എന്താണെന്ന് അറിയാം. അല്ലെങ്കിൽ വെറുതെ ആളുകൾക്ക് സംശയം ഉണ്ടാക്കേണ്ട കോൾ
💬 Comments
View all comments