Chapter Title : ടോക്സിക് 3 [സാത്യകി]
എടുക്കാതെ.'
ഞാൻ പറഞ്ഞു
'ഇയാളുടെ ബോധം പോയില്ലേ..? ഇനി എങ്ങനെ കോൾ എടുക്കാൻ ..?
സുനി ചോദിച്ചു
'അതിനല്ലേ നമ്മുടെ മോതിരം..'
ഞാൻ മോതിരം എടുത്തു ചൂണ്ട് വിരലിൽ ഇട്ടു. ഇപ്പോൾ ഞാൻ കാണാൻ ബാലു അല്ല. ജോൺസൺ ആണ്.. ശബ്ദം പോലും അത് പോലെ
ഫോണിൽ വന്ന നോബിയുടെ നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചു. അയാൾ പറയുന്നതിന് എങ്ങനെ മറുപടി കൊടുക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എങ്കിലും ആൾക്ക് ഡൌട്ട് അടിക്കാതെ ഇരിക്കണം. ആ രീതിയിൽ സംസാരിക്കണം..
'ഹലോ സാർ.. എവിടെ ആണ്.. പാർട്ടി തുടങ്ങാറായി..'
നോബി പറഞ്ഞു
'ഞാൻ.. വീട്ടിൽ ആണ്..'
ഞാൻ ജോൺസന്റെ ശബ്ദത്തിൽ പറഞ്ഞു
'അവിടെ എന്തെടുക്കുവാ.. ഇവിടെ ദേ എല്ലാവരും വന്നു.. നിങ്ങളുടെ ഐറ്റം എത്തിയിട്ട് ഉണ്ട്.. കുറേ നാളായി എന്നോട് ചോദിച്ചത് അല്ലേ.. ഒടുവിൽ ഞാൻ ഒപ്പിച്ചു.. അവൾ കുളിച്ചു സുന്ദരി ആയി ഇവിടെ ഉണ്ട്.. മടുപ്പിക്കാതെ വേഗം വാ.. എല്ലാവളുമാരും ഉണ്ട് ഇവിടെ.. ഇന്ന് തകർക്കണം..'
നോബി ആവേശത്തിൽ പറഞ്ഞു.. ഞാൻ ഓക്കേ പറഞ്ഞു കട്ട് ചെയ്തു
'എങ്ങോട്ടാഇയാളെ കൊണ്ട് പോകേണ്ടത് എന്ന് വല്ല ഐഡിയ ഉണ്ടോ..?
സുനി എന്നോട് ചോദിച്ചു.
'എങ്ങോട്ടും അല്ല. ഇയാൾ ഇവിടെ കിടക്കട്ടെ.. എനിക്ക് ആ പാർട്ടി വരെ ഒന്ന് പോണം..'
ഞാൻ പറഞ്ഞു
'നീ ഇതിനിടയിൽ കളിക്കാൻ പോകുവാണോ..? അതും ഒരു കിഡ്നാപ്പിന് ഇടയിൽ..'
സുനി എന്നോട് ചോദിച്ചു
'നീ ഇയാളുടെ മെസ്സേജ് എല്ലാം നോക്ക്.. ഇവരെന്തോ ഗ്രാൻഡ് ആയി പ്ലാൻ ചെയ്യുന്നുണ്ട്. ഈ പാർട്ടി എന്തോ വലിയ സംഭവം
💬 Comments
View all comments