Chapter Title : ടോക്സിക് 3 [സാത്യകി]
വച്ചു ഞങ്ങൾ പൂട്ടി. ഇയാൾക്ക് ബോധം വന്നാലും ഈ കെട്ടഴിച്ചു അലമാര പൊളിച്ചു പുറത്ത് വരാൻ ചാൻസ് കുറവാണ്. അതിനെല്ലാം മുന്നേ പാർട്ടിയിൽ ചെന്ന് കാര്യങ്ങൾ അറിഞ്ഞു തിരിച്ചു വരണം. എന്നിട്ട് ജോൺസണെ മറ്റെവിടെ എങ്കിലും ഒളിപ്പിക്കണം.. ഇനി അഥവാ ആ പാർട്ടിയിൽ മീനു ഉണ്ടെങ്കിൽ അവിടെ ഉള്ള എല്ലാത്തിനെയും കൊന്നിട്ട് ആണെങ്കിലും ഞാൻ അവളെ രക്ഷിക്കും..
'നീ ഇവിടെ നിൽക്കണ്ട. വീടിന് പുറത്ത് എവിടെ എങ്കിലും മറഞ്ഞു നിന്നാൽ മതി.. ആരെങ്കിലും ഇവിടേക്ക് വരുന്നുണ്ട് എങ്കിൽ എനിക്ക് സിഗ്നൽ തരണം..'
ഞാൻ സുനിയോട് പറഞ്ഞു
അവനെ ഇൻവിസിബിൾ ആക്കി വീടിന് പുറത്ത് എത്തിച്ചു. വീടിന് കുറച്ചു മുന്നിൽ ഉള്ള ചെറിയ തോട്ടത്തിൽ സുനി പോയി മറഞ്ഞു നിന്നു. ആരെങ്കിലും ഈ വീട്ടിലേക്ക് വരുകയോ പോകുകയോ ചെയ്താൽ അവന് അവിടെ നിന്ന് അത് അറിയാൻ പറ്റും..
അവനെ അവിടെ നിർത്തി കഴിഞ്ഞു ഞാൻ ജോൺസൺ ആയിട്ട് ഒരുങ്ങി. മറ്റൊരാളുടെ ശരീരത്തിൽ കയറി ഒരുങ്ങുന്നത് കുറച്ചു വിചിത്രം ആണ്. ഒരുക്കം കഴിഞ്ഞു ഫോണും എടുത്തു അയാളുടെ കാറും എടുത്തു ഞാൻ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് വിട്ടു. നഗരത്തിൽ നിന്നും കുറച്ചു ഒഴിഞ്ഞു ഉള്ള ഒരു ഹോട്ടലിൽ ആണ് ഈ ഓർഗാസം പാർട്ടി നടക്കുന്നത്. സാധാരണ G spot ൽ നടക്കുന്ന പാർട്ടി അല്ല. ഇത് കുറച്ചു കൂടി രഹസ്യമയമായ പാർട്ടി ആയിരുന്നു..
ചൂണ്ട് വിരലിൽ മോതിരം കിടക്കുന്നത് ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ ഞാൻ ഒരു ബാന്റെജ് വിരലിനു മുകളിൽ വെറുതെ കെട്ടിയിരുന്നു. കാർ ഒതുക്കി ഇട്ടു ഞാൻ മെല്ലെ
💬 Comments
View all comments