Chapter Title : ടോക്സിക് 3 [സാത്യകി]
എന്റെ ഡ്രസ്സ് നുള്ളിൽ ഞാൻ നേരത്തെ ഒളിപ്പിച്ചിരുന്നു..
ഫോൺ അവിടെ വച്ചതിനു ശേഷം അവിടെ നിന്നും എല്ലാവർക്കും ഒരു മാസ്ക് കൊടുക്കും. ഇങ്ങനത്തെ പാർട്ടികളിൽ ഒന്നിലും പോയി എനിക്ക് ശീലം ഇല്ലായിരുന്നു. റിബ ഒരു മടിയും ഇല്ലാതെ അത് ധരിച്ചു. എല്ലാവരും വയ്ക്കുന്നുണ്ട്. അപ്പോൾ ഞാനും വയ്ക്കണം. മുഖം പാതി മറയ്ക്കുന്ന ആ കറുത്ത മാസ്ക് ഞാനും വച്ചു
ഞാൻ ഉള്ളിൽ കയറി മിനിറ്റ്കൾക്ക് ഉള്ളിൽ തന്നെ പാർട്ടി ആരംഭിച്ചു.. ഒരു പതിഞ്ഞ ശബ്ദത്തിൽ സംഗീതം അവിടെ മുഴങ്ങി.. ഞാൻ കേട്ടിട്ടില്ലാത്ത ഏതോ ഒരു ഭാഷയിലെ സോങ് ആണ്.. ഹോളിൽ ബൾബുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും പാർട്ടി തുടങ്ങി കഴിഞ്ഞു അതിൽ മുക്കാലും കെടുത്തി.. ഇപ്പോ ഒരു അരണ്ട വെളിച്ചം ആണ് ഹോളിന് ഉള്ളിൽ.. എല്ലാവരും മാസ്ക് ധരിച്ചിട്ട് ഉണ്ട്.. ഞാനും റിബയും ചെറുതായി കാലനക്കി ഡാൻസ് കളിച്ചു. എന്റെ കൈകൾ അവളുടെ തോളിൽ ഉണ്ടായിരുന്നു. കുറച്ചു മിനിറ്റ് കഴിഞ്ഞു മറ്റൊരു മാസ്ക് ഇട്ടവൻ വന്നു കൈ നീട്ടിയപ്പോ അവൾ അവന്റെ ഒപ്പം ഡാൻസ് കളിക്കാൻ പോയി.. രണ്ട് മിനിറ്റ് കഴിഞ്ഞു ഞാൻ നോക്കുമ്പോൾ അവന്റെ കൈ റിബയുടെ ചന്തിയിൽ ചുറ്റി ആയിരുന്നു.. ഇവർ സ്വാപ്പിങ് ഫാമിലി തന്നെ.. ഞാൻ മനസ്സിൽ പുച്ഛിച്ചു
അവിടെ കൂടിയിരിക്കുന്ന ഭൂരിഭാഗം ആളുകളെയും എനിക്ക് അറിയില്ല. പക്ഷെ അവർക്ക് എല്ലാം എന്നെ അറിയാം. എന്നെ എന്ന് വച്ചാൽ ജോൺസണെ. അല്ലാതെ എനിക്ക് അറിയുന്ന കുറച്ചു പ്രമുഖർ ഇവിടെ ഉണ്ടായിരുന്നു. മിനിസ്റ്റർ അഗസ്റ്റിൻ.. അയാളുടെ വൈഫ് ലിന ചമ്പാരൻ, സിനിമയിലെ കുറച്ചു സ്റ്റാറുകൾ,
💬 Comments
View all comments