Chapter Title : ടോക്സിക് 3 [സാത്യകി]
റിട്ടയർഡ് ഡിജിപി, അങ്ങനെ കുറച്ചു വലിയ വലിയ മീനുകൾ.. പെരിയവരുടെ ആൺമക്കൾ ആയ സാമിനെയും ടോമിനെയും ഞാൻ അവിടെ കണ്ടില്ല.. അവരും ഇവിടെ ഉണ്ടാകും.. മൊത്തം ഫാമിലി തന്നെ ഇവിടെ ഉണ്ട്.. കുറച്ചു കഴിഞ്ഞപ്പോ രണ്ട് പെൺകുട്ടികളുടെ തോളിൽ കയ്യിട്ട് രോഹനെയും ഞാൻ അവിടെ വച്ചു കണ്ടു. അവനെ കണ്ടപ്പോൾ ഞാൻ ഒന്ന് ഭയന്ന്.. പക്ഷെ ഈ രൂപത്തിൽ അവനെന്നെ മനസിലാകില്ലല്ലോ.. ഈ രൂപത്തിൽ ഞാൻ അവന്റെ അളിയൻ അല്ലേ..
അങ്ങനെ സാംസ്‌കാരിക കേരളത്തിലെ ഉന്നതരായ പകൽ മാന്യന്മാർ അധികവും ഇവിടെ എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. എന്തോ വലുത് ഇവിടെ നടക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. അല്ല എന്തോ വലുത് ഇവിടെ നടക്കാൻ പോകുന്നു.
അത് സത്യം ആയിരുന്നു.. ഈയൊരു ദിവസം ചമ്പാരന്മാർ കുറിച്ച് വച്ചു കാത്തിരുന്നത് ആണ്.. അവരുടെ നഷ്ടം ആയ ചോരക്കല്ല് മോതിരത്തിന്റെ പുതിയ ഉടമയെ കണ്ടെത്താൻ കഴിയുമെന്ന് കനീഷി പറഞ്ഞ ആ ദിവസം.. അതാണ് ഇന്ന്.. ഇവിടേക്ക് ആണ് ഞാൻ ആയിട്ട് വന്നു കയറി കൊടുത്തത്.. ഈ വലിയ പാർട്ടി സത്യത്തിൽ വേറെ ആർക്കും വേണ്ടി ഉള്ളത് ആയിരുന്നില്ല.. എന്നെ വരുത്താൻ അവർ വച്ച ഒരു കെണി ആയിരുന്നു ഈ പാർട്ടി..
'കനീഷി... നമ്മുടെ ആളുകൾ എല്ലാം എത്തിയിട്ടുണ്ട്. അവരിൽ ആരെങ്കിലും ആണോ ആളെന്ന് പറയാൻ കഴിയുമോ..?
സാം ചമ്പാരൻ കനീഷിയോട് ചോദിച്ചു
'ഈ ദിവസം മോതിരത്തിന്റെ പുതിയ ഉടമ എനിക്ക് മുന്നിൽ എത്തുമെന്ന് ഞാൻ ഉറപ്പ് തന്നതല്ലേ.. അതിന് എന്തിനാണ് എല്ലാവരെയും വിളിച്ചു വരുത്തി ഇങ്ങനെ ഒരു പരുപാടി.. ഇത്
💬 Comments
View all comments